അന്യായ റോഡ് പ്രസൻസും പെർഫോമൻസുമെല്ലാം കാരണം പലരുടേയും ഡ്രീം കാറായി ഥാര്‍ 3-ഡോര്‍. ഒരു ഥാര്‍ സ്വന്തമാക്കണമെന്ന് സ്വപ്നം കാണുന്നവര്‍ക്ക് അത് കൈപ്പിടിയിലൊതുക്കാനുള്ള ഓഫറാണ് മഹീന്ദ്ര ഇപ്പോള്‍ നല്‍കുന്നത്. ഥാര്‍ 3-ഡോറിന് 1.50 ലക്ഷം ഡിസ്കൗണ്ട് ഓഫറാണ് മഹീന്ദ്ര പ്രഖ്യാപിച്ചിരിക്കുന്നത്.
ഡിസ്കൗണ്ടിന് പിന്നില്‍ ഒരു കിംവദന്തിയും പ്രചരിക്കുന്നുണ്ട്. ഥാര്‍ 5-ഡോര്‍ റോക്സ് ഒരു സ്വപ്നകാറായി ഇപ്പോഴേ മാറിയതോടെ ഥാര്‍ 3-ഡോറിന് താല്‍പര്യക്കാര്‍ കുറയുമോ എന്ന ആശങ്കയുള്ളതിനാലാണ് ഈ വന്‍ ഡിസ്കൗണ്ട് ഓഫറെന്നതാണ് കിവംദന്തി. 3-ഡോർ ഥാറിന്റെ നിലവിലെ സ്റ്റോക്കുകൾ വിറ്റഴിക്കാനും ഓഫർ സഹായിക്കും.
നേരത്തെ ഥാര്‍ 3-ഡോര്‍ ബുക്ക് ചെയ്‌തവരെല്ലാം 5-ഡോർ പതിപ്പിലേക്ക് മാറാൻ സാധ്യതയുണ്ടെന്ന ആശങ്കയും ഈ വന്‍ഡിസ്കൗണ്ടോടെ ഒഴിവായിക്കിട്ടും. ഇതിന്റെ ഭാഗമായാണ് എസ്‌യുവിക്ക് 1.50 ലക്ഷം രൂപയുടെ വലിയ ഡിസ്കൗണ്ട് ഇട്ടിരിക്കുന്നത്. 3-ഡോർ മഹീന്ദ്ര ഥാറിന്റെ പെട്രോൾ, ഡീസൽ മോഡലുകൾക്ക് ഇപ്പോൾ ഓഫർ ചെയ്യുന്ന വലിയ ഡിസ്കൗണ്ട് ഓഫറുകൾക്ക് പുറമേ ബുക്കിംഗ് പിരീഡും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് 4X4 വേരിയന്റുകളെല്ലാം മുമ്പത്തേതിലും വേഗത്തിൽ സ്വന്തമാക്കാനാവും.
LX 2.0 ലിറ്റർ പെട്രോൾ ഓട്ടോമാറ്റിക് RWD, 1.5 LX ഡീസൽ മാനുവൽ RWD, 2.0 LX പെട്രോൾ മാനുവൽ 4WD, എന്നീ വേരിയന്റുകളിലാണ് 1.50 ലക്ഷം രൂപ വരെ വിലക്കിഴിവ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ 3-ഡോറിന്റെ 2.0 LX പെട്രോൾ ഓട്ടോമാറ്റിക് 4WD, 2.2 LX ഡീസൽ, 2.2 LX ഡീസൽ ഓട്ടോമാറ്റിക് 4WD മോഡലുകൾക്കും 1.50 ലക്ഷം രൂപ വരെ ഡിസ്കൗണ്ട് ലഭ്യമാക്കിയിട്ടുണ്ട്. അതേസമയം 1.5 AX ഓപ്ഷണൽ ഡീസൽ മാനുവൽ RWD വേരിയൻ്റിന് 1.36 ലക്ഷം രൂപ വരെയാണ് ഓഫർ ഒരുക്കിയിരിക്കുന്നത്.3 ഡോർ ഥാറിന്റെ നാല് വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്രയും വലിയ ഓഫറുകൾ കമ്പനി നൽകുന്നത് എന്നതാണ് ശ്രദ്ധേയമായ സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: