ന്യൂഡല്‍ഹി:പിഎം ഗതിശക്തി സംരംഭത്തിന് കീഴിലുള്ള നെറ്റ്‌വര്‍ക്ക് പ്ലാനിംഗ് ഗ്രൂപ്പിന്റെ (എന്‍പിജി) 78ാമത് യോഗം ന്യൂഡല്‍ഹിയില്‍ വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (ഡിപിഐഐടി) അഡീഷണല്‍ സെക്രട്ടറി രാജീവ് സിംഗ് ഠാക്കൂറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. റോഡ് ഗതാഗതഹൈവേ മന്ത്രാലയം നിര്‍ദ്ദേശിച്ച പതിനെട്ട് നിര്‍ണായക റോഡ് അടിസ്ഥാന സൗകര്യ പദ്ധതികള്‍ വിലയിരുത്തുന്നതിലാണ് യോഗം ശ്രദ്ധ കേന്ദ്രീകരിച്ചത്. കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ഉടനീളമുള്ള ഈ പദ്ധതികള്‍ പിഎം ഗതിശക്തി ദേശീയ മാസ്റ്റര്‍ പ്ലാനില്‍ (എന്‍എംപി) വിവരിച്ചിട്ടുള്ള സംയോജിത ആസൂത്രണ തത്വങ്ങളുമായി പൊരുത്തപ്പെടുന്നു.
മധുര-കൊല്ലം ഐസിആര്‍ (രണ്ട് പദ്ധതികള്‍): ഈ റോഡ് ഇടനാഴി രണ്ട് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നതിനാല്‍ രണ്ട് വ്യത്യസ്ത പദ്ധതികളിലായാണ് ഈ അലൈന്‍മെന്റ് വികസിപ്പിച്ചിരിക്കുന്നത്, ഈ 4വരി ഇടനാഴി 129.92 കിലോമീറ്റര്‍ (തമിഴ്‌നാട്ടില്‍ 68.30 കിലോമീറ്ററും കേരളത്തില്‍ 61.62 കിലോമീറ്ററും) വ്യാപിച്ചുകിടക്കുന്നു. ഈ രണ്ട് പദ്ധതികളും യാത്രാദൂരം കുറയ്‌ക്കാനും പ്രധാന സാമ്പത്തിക കേന്ദ്രങ്ങള്‍ തമ്മിലുള്ള ബന്ധം വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു. വ്യവസായങ്ങള്‍ക്കും പ്രാദേശിക സമ്പദ്‌വ്യവസ്ഥകള്‍ക്കും ഈ പദ്ധതികള്‍ നേരിട്ട് പ്രയോജനം നല്‍കുന്നു. ഇടനാഴി, യാത്രാ ദൂരം 10 കിലോമീറ്റര്‍ കുറയ്‌ക്കുകയും ശരാശരി വേഗതയുടെ ഇരട്ടി വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
Projects in Tamil Nadu and Kerala
Madurai-Kollam ICR (Two Projects): This alignment is developed in two distinct projects as the road corridor is passing along two states i.e., Tamil Nadu and Kerala. This 4-lane corridor spans 129.92Km (68.30 km in Tamil Nadu and 61.62 km in Kerala). These two projects aim to reduce travel distance and enhance connectivity between major economic hubs, directly benefiting industries and local economies. The corridor is expected to reduce travel distance by 10 km and double the average speed, which will significantly boost freight movement and reduce travel times.
പ്രതികരിക്കാൻ ഇവിടെ എഴുതുക