ജപ്പാന്റെ മുൻ പ്രധാനമന്ത്രി, അന്തരിച്ച ഷിൻസോ ആബെയുടെ പത്നിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു കൂടിക്കാഴ്ച നടത്തി. ഷിൻസോ ആബെയുമായുള്ള വ്യക്തിപരമായ സൗഹൃദം കൂടിക്കാഴ്ചയിൽ സ്നേഹപൂർവം അനുസ്മരിച്ച മോദി, ഇന്ത്യ-ജപ്പാൻ ബന്ധത്തിന്റെ സാധ്യതകളിൽ അദ്ദേഹത്തിന്റെ കരുത്തുറ്റ വിശ്വാസത്തെക്കുറിച്ച് എടുത്തുപറയുകയും ചെയ്തു.
അദ്ദേഹത്തിന്റെ പത്നിയുടെ ഇന്ത്യയുമായുള്ള തുടർച്ചയായ സഹകരണത്തെ ആഴത്തിൽ വിലമതിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
“ഇന്ന് മധ്യാഹ്നവേളയിൽ ഷിൻസോ ആബെയുടെ പത്നിയുമായി കൂടിക്കാഴ്ച നടത്താൻ കഴിഞ്ഞതിൽ സന്തോഷം. ജപ്പാന്റെ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുമായി ആഴത്തിലുള്ള വ്യക്തിപരമായ സൗഹൃദം അനുസ്മരിച്ചു. ഇന്ത്യ-ജപ്പാൻ ബന്ധത്തിന്റെ സാധ്യതകളിൽ അദ്ദേഹത്തിന്റെ വിശ്വാസം നമുക്കു ശാശ്വതമായ ശക്തിയുടെ ഉറവിടമായി തുടരും. അദ്ദേഹത്തിന്റെ പത്നിയുടെ ഇന്ത്യയുമായുള്ള തുടർച്ചയായ സഹകരണത്തെ ആഴത്തിൽ വിലമതിക്കുന്നു.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: