മുംബൈ: ഇസ്രയേലിലെ സെമികണ്ടക്ടര്‍ കമ്പനിയുമായി ചേര്‍ന്ന് 83,947 കോടി രൂപയുടെ (ആയിരം കോടി ഡോളര്‍) സെമികണ്ടക്ടര്‍ പദ്ധതി അദാനി ഗ്രൂപ്പ് മഹാരാഷ്ട്രയില്‍ ആരംഭിക്കുന്നു. മുംബൈയിലായിരിക്കും ഈ സെമികണ്ടക്ടര്‍ പ്ലാന്‍റ് സ്ഥാപിക്കുക. ഇസ്രയേലിലെ ടവര്‍ സെമികണ്ടക്ടറുമായി ചേര്‍ന്നാണ് ഈ ചിപ് നിര്‍മ്മാണ ഫാക്ടറി വരിക.
അടുത്ത മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തിലാണ് പ്ലാന്‍റ് പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാക്കുക. ചിപ് നിര്‍മ്മാണ രംഗത്ത് ഇന്ത്യയുടെ കുതിപ്പിന് ഈ പദ്ധതി കരുത്തേകും.
സെമികണ്ടക്ടറും ചിപ് നിര്‍മ്മാണം ആഗോള തലത്തില്‍ തന്നെ വലിയ മത്സരത്തെ നേരിടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: