വയനാട് : വയനാട് ദുരന്തത്തില്‍ പെട്ടവര്‍ക്കായി സാലറി ചലഞ്ച് വഴി 500 കോടി രൂപ സമാഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിട്ടെങ്കിലും 200 കോടിയില്‍ താഴെ മാത്രമാണ് ഇതുവരെ ലഭിച്ചത് . അതേസമയം പ്രമുഖരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നുമായി 300 കോടിയിലേറെ രൂപ ലഭിച്ചു.
വയനാടിന്റെ പുനര്‍നിര്‍മാണത്തിലേക്ക് സര്‍ക്കാര്‍ കടക്കുകയാണെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. അതിന് നാടിന്റെയാകെ പിന്തുണ വലിയ തോതില്‍ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവിധ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്നവര്‍ക്ക് താത്ക്കാലിക താമസം ഒരുക്കി. പുനരധിവാസ നടപടികള്‍ നടന്നു വരുന്നു. വയനാട് ദുരന്തബാധിത പ്രദേശത്തെ മുഴുവന്‍ പേര്‍ക്കും 14 ഇനങ്ങള്‍ അടങ്ങിയ ഓണക്കിറ്റ് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: