കൊല്‍ക്കൊത്ത: ഇടത്പക്ഷ സര്‍ക്കാരിന്റെ അടിമകളെപ്പോലെ പ്രവര്‍ത്തിക്കുന്നവരാണ് കേരളത്തിലെ എഴുത്തുകാരും സാംസ്കാരിക നായകരും സിനിമക്കാരും. ഇടത് സര്‍ക്കാര്‍ എന്ത് കുറ്റം ചെയ്താലും മിണ്ടാതിരിക്കും. മോദിയ്ക്കെതിരെ എന്തുണ്ടായാലും തെരുവിലിറങ്ങും. എന്നാല്‍ ബംഗാളില്‍ ഇങ്ങിനെയല്ല. നേരത്തെ ഇടത് പക്ഷ സര്‍ക്കാരിന്റെ പക്ഷം നിന്നിരുന്ന ബുദ്ധിജീവികളും സിനിമക്കാരും മമതയുടെ ടാറ്റാ ഫാക്ടറിക്കെതിരായ സമരതതില് ഇടത് സര്‍ക്കാരിനെതിരെ തിരിഞ്ഞു. അവര്‍ ഇടത് സര്‍ക്കാരിനെ കയ്യൊഴിഞ്ഞു. അടുത്ത തെരഞ്ഞെടുപ്പില്‍ ഇടത് സര്‍ക്കാര്‍ വീണു. പിന്നെ ഇതുവരെ തലപൊക്കിയിട്ടില്ല.
ഇപ്പോഴിതാ ബംഗാളില്‍ ഒരു സമാനമാറ്റത്തിനുള്ള സാഹചര്യം ഒരുങ്ങിയിരിക്കുന്നു. ഇക്കുറി ഇവിടുത്തെ എഴുത്താകാരും ബുദ്ധിജീവികളും മമതയ്ക്കും തൃണമൂലിനും എതിരെ തിരിഞ്ഞിരിക്കുകയാണ്. ആര്‍ജി കര് മെഡിക്കല്‍ കോളെജില്‍ ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രശ്നത്തിലാണ് എല്ലാവരും മമത സര്‍ക്കാരിനെതിരെ തിരിഞ്ഞിരിക്കുന്നത്. ബലാത്സംഗക്കാര്‍ക്ക് കൂട്ട് നിന്ന ആര്‍ജി കാര്‍ മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പലിനെ സമരത്തെതുടര്‍ന്ന് സസ്പെന്റ് ചെയ്തെങ്കിലും മമത അടുത്ത ദിവസം മറ്റൊരു മെഡിക്കല്‍ കോളെജില്‍ പ്രിന്‍സിപ്പലായി നിയമിച്ചിരുന്നു. ഈ പ്രിന്‍സപ്പില്‍ ആണ് ബലാത്സംഗം നടന്ന മുറി തിരിച്ചറിയാതിരിക്കാന്‍ വേണ്ടി പുതുക്കിപ്പണിതത്. മമതയുടെ മേലും തൃണമൂല്കോണ്ഗ്രസിലും നല്ല പിടിപാടുള്ള ഈ പ്രിന്‍സിപ്പല്‍ ഒട്ടേറെ അഴിമതികളുടെ കേന്ദ്രമാണ്.
ഇപ്പോള്‍ അവിടെ എഴുത്താകാരും സാംസ്കാരിക നായകരും പ്രതിഷേധത്തിന്റെ ഭാഗമായി അവര്‍ക്ക് ലഭിച്ച അവാര്‍ഡുകള്‍ സര്‍ക്കാരിന് തിരിച്ചുകൊടുക്കുകയാണ്. ഇത് മമതയുടെ മുഖം നഷ്ടപ്പെടുത്തുകയാണ്. നാടകക്കാരന് ചന്ദ്രസെന്‍ അദ്ദേഹത്തിന് ലഭിച്ച ദീനബന്ധു മിത്ര പുരസ്കാരം തിരിച്ചുകൊടുത്തു. ആര് ജി കര് സംഭവത്തില്‍ പ്രതിഷേധിക്കുന്ന സാംസ്കാരിക നായകന് ധൈര്യമുണ്ടെങ്കില്‍ അവരുടെ അവാര്‍ഡ് തിരിച്ചുകൊടുത്ത് പ്രതിഷേധിക്കാന്‍ തൃണമൂല്‍ എംഎല്‍എ കാഞ്ചന് മല്ലിക് പറഞ്ഞതോടെയാണ് അവാര്‍ഡ് തിരിച്ചുകൊടുക്കല്‍ സമരത്തിലേക്ക് എഴുത്തുകാരും നാടകക്കാരും സാംസ്കാരിക നായകരും തിരിഞ്ഞത്. കാഞ്ചന് മല്ലിക് നേരത്തെ നടനായിരുന്ന ആളാണ്. പിന്നീടാണ് തൃണമൂലില്‍ ചേര്‍ന്ന് എംഎല്‍എ ആയത്. പണ്ട് നടന്മാരായവര് രാഷ്ടീയത്തില്‍ ചേര്‍ന്ന് പണമുണ്ടാക്കാന്‍ തുടങ്ങിയതോടെ മറ്റ് കലാകാരന്മാര്ക്ക് എതിരെ തിരിയുന്നത് ദയനീയമാണെന്ന് സുമന് മുഖോപാധ്യായ എന്ന നാടകക്കാരന് പറഞ്ഞത് തൃണമൂലിന് ക്ഷീണമായി. ദേശീയ അവാര്‍ഡ് ജേതാവായ സുദീപ്ത ചക്രവര്‍ത്തി അവരുടെ സംസ്ഥാന അവാര്‍ഡ് തിരിച്ചുനല്‍കിയതും മമതയ്ക്ക് നാണക്കേടായി. അവാര്‍ഡ് തിരിച്ചുകൊടുത്തുള്ള സമരം അപൂര്‍വ്വമെന്നാണ് വിശേഷിപ്പിക്കുന്നത്. ഇത് മമതയുടെ അവസാനമാണെന്നും ചിലര്‍ വിലയിരുത്തുന്നു. സൗരവ് ഗാംഗുലിയും മകളും അതിശക്തമായി സമരരംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: