കൊച്ചി: വ്ളോഗര്‍ അര്ജുന് സാബിത്തിനെതിരെ കേസെടുത്ത് നേടുമ്പാശേരി പൊലീസ്. കൊച്ചി വിമാനത്താവളത്തിന്റെ ആകാശ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനെ തുടര്‍ന്നാണ് വ്ളോഗറിനെതിരെ കേസെടുത്തിരിക്കുന്നത്. കോഴിക്കോട് എടച്ചേരി സ്വദേശി അര്ജുന് സാബിനെതിരെയാണ് കേസെടുത്തത്. കണ്ടന്റ് ക്രിയേറ്ററായ അര്ജുന് ഡ്രോണ്‍ ഉപയോഗിച്ച് വിമാന താവളത്തിന്റെ ദ്യശ്യങ്ങള്‍ പകര്‍ത്തുകയും മല്ലു ഡോറ എന്ന തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്ക്വെയ്ക്കുകയും ചെയ്തിരുന്നു.
വിമാനതാവളത്തിന്റെ ആകാശ ദ്യശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നെടുമ്പാശേരി പൊലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവം സത്യമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഡ്രോണ്‍ പറത്താന്‍ എയര്‍പ്പോര്‍ട്ട് അധികൃതര്‍ ആരെയെങ്കിലും ഏല്പ്പിചിരുന്നോ എന്ന് അന്വേഷിച്ചു. ആരെയും ഏല്‍പ്പിച്ചില്ലെന്നായിരുന്നു എയര്‍പ്പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കിയത്.
പിന്നീട് പൊലീസ് അര്‍ജുന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ട്രാക്ക് ചെയ്യുകയും അര്‍ജുനെ ചോദ്യം ചെയ്യുകയും ചെയ്തു. ഡ്രോണ്‍ നിരോധിത മേഖലയായ കൊച്ചി വിമാനത്താവളത്തില്‍ അനുമതിയില്ലാതെയാണ് ഡോണ്‍ പറത്തിയതെന്ന് അര്ജുന് സമ്മതിച്ചു. ഓഗസ്റ്റ് 26 നാണ് ദ്യശ്യങ്ങള്‍ പകര്‍ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: