India

വിനായക ചതുർത്ഥി ; ബെംഗളൂരു നഗരത്തിൽ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതും, ഇറച്ചി വിൽപനയും നിരോധിച്ചു

Published by

ബെംഗളൂരു : വിനായക ചതുർത്ഥിയോടനുബന്ധിച്ച് ബെംഗളൂരു നഗരത്തിൽ മൃഗങ്ങളെ കൊല്ലുന്നതും ഇറച്ചി വിൽപനയും നിരോധിച്ചു. ഇത് സംബന്ധിച്ച് ഗ്രേറ്റർ ബാംഗ്ലൂർ മുനിസിപ്പൽ കോർപ്പറേഷൻ മാധ്യമക്കുറിപ്പ് പുറത്തിറക്കി.

ബിബിഎംപി ജോയിൻ്റ് ഡയറക്ടറുടെ പേരിലാണ് സർക്കുലർ പുറത്തിറക്കിയത് . നിയമം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൊതു ഗണേശ വിഗ്രഹ പ്രതിഷ്ഠ , ഘോഷയാത്ര എന്നിവയ്‌ക്കിടെ ഉണ്ടാകുന്ന വൈദ്യുത അപകടങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കാൻ ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിയും മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

വൈദ്യുത അപകടങ്ങൾ തടയുന്നതിന് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് സുരക്ഷയ്‌ക്ക് മുൻഗണന നൽകണമെന്ന് ബെസ്കോം ട്വീറ്റ് ചെയ്തു. ഘോഷയാത്രയിൽ റോഡരികിലെ വൈദ്യുതി ലൈനുകൾ ഉയർത്താൻ ശ്രമിക്കരുത് , ഘോഷയാത്രയുടെ വഴിയെക്കുറിച്ച് പോലീസിനെ മുൻകൂട്ടി അറിയിക്കുക എന്നീ നിർദേശങ്ങളും ജനങ്ങൾക്ക് നൽകിയിട്ടുണ്ട്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക