കൊൽക്കത്ത: സംസ്ഥാന നിയമസഭ പാസാക്കിയ അപരാജിത ബില്ലിനൊപ്പം സാങ്കേതിക റിപ്പോർട്ട് അയക്കുന്നതിൽ മുഖ്യമന്ത്രി മമത ബാനർജി പരാജയപ്പെട്ടതിനെ വിമർശിച്ച് പശ്ചിമ ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസ്. ചട്ടങ്ങൾ അനുസരിച്ച് ബില്ലിന് അനുമതി നൽകുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് മുമ്പ് ഒരു സാങ്കേതിക റിപ്പോർട്ട് അയ്‌ക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ മറച്ചുവെക്കാൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനെതിരെ സംസ്ഥാന സെക്രട്ടേറിയേറ്റിനെ അദ്ദേഹം ഉപദേശിച്ചു. സാങ്കേതിക റിപ്പോർട്ടുകൾ സർക്കാർ തടഞ്ഞുവയ്‌ക്കുന്നതും പിന്നീട് ബില്ലുകൾ തടഞ്ഞുവച്ചതിന് രാജ്ഭവനെ കുറ്റപ്പെടുത്തുന്നതും ഇതാദ്യമല്ലെന്നും അദ്ദേത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
അപരാജിത ബില്ലിൽ ഗവർണർ വേഗത്തിലുള്ള നടപടി സ്വീകരിക്കുകയും മുഖ്യമന്ത്രിയെ ഉപദേശിക്കുകയും ചെയ്തു. കൂടാതെ ഇതുപോലുള്ള പ്രധാനപ്പെട്ട കാര്യങ്ങളിൽ ഗൃഹപാഠം ചെയ്യാൻ അവരോട് ആവശ്യപ്പെടുകയും ചെയ്തു.
ബംഗാൾ ബിൽ ആന്ധ്രാപ്രദേശ്, മഹാരാഷ്‌ട്ര, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾ പാസാക്കിയ സമാന ബില്ലുകളുടെ പകർപ്പ് ആണെന്നും ഗവർണർ ചൂണ്ടിക്കാട്ടി. കൂടാതെ ഈ ബില്ലുകളിൽ ചിലത് രാഷ്‌ട്രപതിയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് മുഖ്യമന്ത്രിക്ക് അറിയാമെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതേ സമയം ബംഗാളിലെ ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടി മാത്രമാണ് മമതാ ബാനർജി ധർണകളെ ഭീഷണിപ്പെടുത്തുന്നത്. ബംഗാളിന്റെ സമകാലിക ചരിത്രത്തിലെ ഇത്തരമൊരു നിർണായക ഘട്ടത്തിൽ ഇത്തരം കൊള്ളരുതായ്‌മകളോട് ഗവർണർ ശക്തമായ എതിർപ്പ് രേഖപ്പെടുത്തി.
ഇത്തരമൊരു സെൻസിറ്റീവ് വിഷയത്തിൽ സർക്കാർ രാഷ്‌ട്രീയ നാടകം പുലർത്തുന്നതിലും ഇരയുടെ മാതാപിതാക്കളുടെ വികാരം അവഗണിക്കുന്നതിലും ഗവർണർ അതൃപ്തി പ്രകടിപ്പിച്ചു. സത്യസന്ധതയാണ് ഏറ്റവും നല്ല നയമെന്ന് ഗവർണർ മുഖ്യമന്ത്രിയെ ഉപദേശിച്ചു.
കൂടാതെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഗവർണർ സംസ്ഥാന സർക്കാരിനെ ശക്തമായി അപലപിക്കുകയും നിയമമുണ്ടെങ്കിലും അത് ശരിയായി നടപ്പിലാക്കുന്നില്ലെന്നും പറഞ്ഞു. പോലീസിന്റെ ഒരു ഭാഗം ക്രിമിനൽവൽക്കരിക്കുകയും രാഷ്‌ട്രീയവൽക്കരിക്കുകയും ചെയ്യുന്നുവെന്ന് ഗവർണർ ബോസ് ആരോപിച്ചു. കൂടാതെ നീതി നടപ്പാക്കണം. ഇന്ന് ബംഗാളിൽ കാണുന്നത് പ്രത്യേകിച്ച് ഭരണസംവിധാനം തെറ്റിലേക്ക് പോകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ അർദ്ധസത്യത്തിൽ പ്രവർത്തിക്കുന്ന അർദ്ധബുദ്ധിയുള്ള സർക്കാരാണ് ഇതെന്ന് തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഓഗസ്റ്റ് 9 ന് കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയിൽ ഒരു ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെത്തുടർന്ന്, സെപ്റ്റംബർ 3 ന്, പശ്ചിമ ബംഗാൾ നിയമസഭ അപരാജിത സ്ത്രീകളുടെയും കുട്ടികളുടെയും (പശ്ചിമ ബംഗാൾ ക്രിമിനൽ നിയമ ഭേദഗതി) ബിൽ, 2024 ഏകകണ്ഠമായി പാസാക്കിയത്. പുതിയ ശിക്ഷാ നിയമമായ ഭാരതീയ ന്യായ സംഹിതയിലെ പ്രസക്തമായ വകുപ്പുകൾ ഭേദഗതി ചെയ്തുകൊണ്ട് ബലാത്സംഗത്തിന് വധശിക്ഷയോ ജീവപര്യന്തം തടവോ നൽകുന്നതാണ് ബിൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: