കൊച്ചി: യുവതിയുടെ പരാതിയില്‍ ബലാത്സംഗക്കേസില്‍ പൊലീസ് പ്രതി ചേര്‍ത്തതിനെതിരെ നടന് നിവിന്‍ പോളി ഡിജിപിക്ക് പരാതി നല്കി. തനിക്കെതിരായിട്ടുള്ളത് കള്ളക്കേസാണെന്ന് കാട്ടിയാണ് താരം പ്രാഥമിക പരാതി നല്‍കിയത്. തന്റെ പരാതി കൂടി പരിശോധിക്കണമെന്ന് നിവിന്‍ പോളി പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കേസിലെ എഫ്ഐആറിന്റെ പകര്‍പ്പ് കിട്ടിയശേഷം വിശദമായ പരാതി എഴുതി നല്‍കുമെന്നും നിവിന്‍ പറഞ്ഞു. നിയമ നടപടിയുമായി മുന്നോട്ടുപോകും.
യുവതിയുടെ പരാതിക്ക് പിന്നില്‍ ഗൂഡാലോചന ഉണ്ടെന്നും പരാതിക്കാരിയെ കണ്ടിട്ടുപോലുമില്ലെന്നാണ് നിവിന്‍ പോളി പറയുന്നത്. തന്റെ പരാതി കൂടി പ്രത്യേക അന്വേഷണ സംഘം പരിശോധിച്ച് നിലപാടിലെത്തണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് നിവിന്‍ മുന്നോട്ട് വയ്ക്കുന്നത്. മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിക്കുന്നത് പൊലീസ് നടപടി നോക്കിയ ശേഷം മതി എന്നാണ് നിവിന്‍ കിട്ടിയ നിയമോപദേശം
എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്.ബലാത്സംഗം ഉള്‍പ്പെടെ ഗുരുതര വകുപ്പുകളാണ് ഊന്നുകല്‍ പൊലീസ് നിവിന്‍ പോളിക്കും മറ്റ് അഞ്ചു പേര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി പരാതിക്കാരി പ്രതികരിച്ചു. യുവതിയുടെ വിശദമായ മൊഴി ഉടന്‍ രേഖപ്പെടുത്തും.
അതേസമയം യുവതിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കേസിലെ മറ്റൊരു പ്രതിയായ നിര്‍മ്മാതാവ് എ കെ സുനില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: