കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന് എഡിജിപിക്ക് കീഴടങ്ങിയെന്ന ആക്ഷേപവുമായി കേരള കോണ്‍ഗ്രസ് മാണി വിഭാഗം . ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളും ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തുനിന്ന് ഇ പി ജയരാജന്റെ പുറത്താക്കലും മുന്നണിക്ക് അവമതിപ്പുണ്ടാക്കിയെന്ന് കേരള കോണ്‍ഗ്രസ് മാണി വിഭാഗം പാര്‍ലമെന്ററി പാര്‍ട്ടി യോഗം കുറ്റപ്പെടുത്തി. എഡിജിപി എം ആര് അജിത് കുമാറിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ച നടപടികളിലുള്ള അതൃപ്തി ഇടതുമുന്നണിയെ അറിയിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു.
അന്‍വര്‍ ഉന്നയിച്ച കാര്യങ്ങളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നാണ് പാര്‍ട്ടി നിലപാടെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച പാര്‍ട്ടി ചെയര്മാന് ജോസ് കെ മാണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: