ന്യൂഡല്‍ഹി: ഉക്രൈനുമായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് ഇന്ത്യയുടെ ഇടനില അംഗീകരിക്കുന്നതായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍. ഉടമ്പടി ചര്‍ച്ചകള്‍ തുടരാന്‍ ഉക്രൈന്‍ തയ്യാറാണെങ്കില്‍ താനും തയ്യാറാണെന്ന് റഷ്യന്‍ ഈസ്‌റ്റേണ്‍ ഇക്കണോമിക് ഫോറത്തില്‍ പുതിന്‍ പറഞ്ഞു.
ഉക്രൈനുമായുള്ള സമാധാന ചര്‍ച്ചയ്‌ക്ക് ഇടനിലക്കാരാകാന്‍ സാധ്യതയുള്ള രാജ്യങ്ങള്‍ എതൊക്കെ എന്ന ചോദ്യത്തിന് ചൈന, ഇന്ത്യ, ബ്രസീല്‍ എന്ന് വ്‌ളാദിമിര്‍ പുതിന്‍ മറുപടി നല്‍കിയത്. ഞങ്ങള്‍ പരസ്പര വിശ്വാസമുണ്ട്, അവരുമായി സമ്പര്‍ക്കത്തിലാണെന്നും അദ്ദേഹം മറുപടി പറഞ്ഞു. ഉടമ്പടി ചര്‍ച്ചകള്‍ തുടരാന്‍ ഉക്രൈന്‍ തയ്യാറാണെങ്കില്‍ താനും തയ്യാറാണെന്നും പുതിന്‍ കൂട്ടിച്ചേര്‍ത്തു. ഇസ്താന്‍ബൂളിലെ ആദ്യകാല യുദ്ധ ചര്‍ച്ചകളില്‍ റഷ്യന്‍-ഉക്രൈന്‍ മധ്യസ്ഥര്‍ പാലിച്ച പ്രാഥമിക കരാര്‍ നടപ്പിലാക്കപ്പെടാത്തതിനാല്‍, അത് ചര്‍ച്ചകള്‍ക്ക് അടിസ്ഥാനമാക്കാം എന്നും പുതിന്‍ അഭിപ്രായപ്പെട്ടു.
‘ഞങ്ങള്‍ നമുക്ക് പ്രിയമുള്ള സുഹൃത്തുക്കളെ ആദരിക്കുന്നു, പ്രത്യേകിച്ച് ഇന്ത്യ, ചൈന, ബ്രസില്‍ എന്നിവരെ, അവര്‍ ഈ പ്രതിസന്ധിയുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സത്യസന്ധമായി ശ്രമിക്കുന്നു,’ പുട്ടിന്‍ പറഞ്ഞു.
‘ഇന്ത്യയ്‌ക്ക് ഈ ലോകകാര്യങ്ങളില്‍ ശക്തിയുള്ള അവസരം നല്‍കുന്നു, അമേരിക്കയേയും ഉക്രൈനേയും കൂടുതല്‍ രാഷ്‌ട്രീയ മനസ്സോടെ സമാധാന പാതയിലേക്ക് നയിക്കാന്‍ നരേനന്ദ്രമോദിക്ക് കഴിയും. മോദിയും പുതിനും തമ്മിലുള്ള നിലവിലുള്ള ഉയര്‍ന്ന സൗഹൃദബന്ധം ഗുണകരമാകും’. റഷ്യന്‍ പ്രസിഡന്റിന്റെ സ്‌പോക്ക്‌സ്മാന്‍ ദിമിത്രി പെസ്‌കോവ് ഇസ്ന്‍സ്റ്റിയ ഡെയിലിനോട് പറഞ്ഞു,
പ്രതികരിക്കാൻ ഇവിടെ എഴുതുക