ഇസ്ലാമാബാദ് : പാകിസ്ഥാൻറെ ചാരസംഘടനയായ ഇൻ്റർ സർവീസസ് ഇൻ്റലിജൻസ് 40 ഓളം റോഹിങ്ക്യൻ മുസ്ലീങ്ങൾക്ക് പരിശീലനം നൽകുന്നതായി റിപ്പോർട്ട് . ബംഗ്ലാദേശിലെ ഭീകര സംഘടനയായ ജമാത്ത്-ഉൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ (ജെഎംബി) സഹായത്തോടെയാണ് ഈ പരിശീലനം .
ബംഗ്ലാദേശ് കലാപത്തിന്റെ മറവിൽ അതിർത്തിയിൽ നിന്ന് ഇന്ത്യയ്‌ക്കെതിരെ വലിയ ഗൂഢാലോചന നടത്താനാണ് പാകിസ്ഥാന്റെ നീക്കം . ബംഗ്ലാദേശിലെ ഭീകര സംഘടനയായ ജമാത്ത് ഉൾ മുജാഹിദീന് പാക്കിസ്ഥാന്റെ ഇൻ്റർ സർവീസസ് ഇൻ്റലിജൻസിൽ നിന്ന് ഫണ്ട് ലഭിക്കുന്നുണ്ടെന്നും രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്.
സൗദി അറേബ്യയും മലേഷ്യയും വഴി പാകിസ്ഥാൻ തീവ്രവാദ പരിശീലനത്തിന് പണം നൽകിയിട്ടുണ്ട്. തീവ്രവാദ പരിശീലനത്തിനായി ജെഎംബിക്ക് ഒരു കോടി ടാക്കയുടെ ഫണ്ട് ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.കൂടുതൽ അന്വേഷണത്തിനായി രഹസ്യാന്വേഷണ ഏജൻസികൾ ഈ വിവരം ദേശീയ അന്വേഷണ ഏജൻസിയുമായി പങ്കുവെച്ചിട്ടുണ്ട്.
ഇന്ത്യൻ സൈന്യവും അതിർത്തി രക്ഷാ സേനയും ആക്രമണാത്മക സമീപനം സ്വീകരിച്ച് ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലൂടെ വരുന്ന ഭീകരരെ തുരത്തുന്നതിലാണ് പുതിയ നീക്കവുമായി പാക് ചാരസംഘടന എത്തുന്നത് . ഇതിനെ തുടർന്നാണ് റോഹിങ്ക്യൻ മുസ്‌ലിംകളുടെ പരിശീലനത്തിന് ധനസഹായം നൽകാനുള്ള പദ്ധതി ആരംഭിച്ചത്.ജെഎംബി തങ്ങളുടെ ശൃംഖല ഇന്ത്യയിലുടനീളം വ്യാപിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും 125 പ്രതികളുടെ പട്ടിക വിവിധ സംസ്ഥാനങ്ങളുമായി പങ്കിട്ടിട്ടുണ്ടെന്നും എൻഐഎ മേധാവി കഴിഞ്ഞ വർഷം പറഞ്ഞിരുന്നു.
ജാർഖണ്ഡ്, ബിഹാർ, മഹാരാഷ്‌ട്ര, കർണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ ബംഗ്ലാദേശി കുടിയേറ്റക്കാരുടെ വേഷത്തിൽ ജെഎംബി പ്രവർത്തനം വ്യാപിപ്പിച്ചതായി എൻഐഎ മേധാവി പറഞ്ഞിരുന്നു.മ്യാൻമറിലെ റോഹിങ്ക്യൻ മുസ്‌ലിംകളുടെ ദുരവസ്ഥയ്‌ക്ക് പ്രതികാരം ചെയ്യുന്നതിനായി ബുദ്ധക്ഷേത്രങ്ങൾ ആക്രമിക്കാൻ ജെഎംബി നീക്കങ്ങൾ നടത്തുന്നുവെന്നും റിപ്പോർട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: