ന്യൂഡൽഹി ; മഥുരയിലെ കൃഷ്ണ ജന്മഭൂമി കേസിൽ, വിചാരണ കോടതിയിൽ നിന്ന് ഹൈക്കോടതിയിലേക്ക് മാറ്റിയ 18 ഹർജികൾ പരിഗണിക്കാനുള്ള അലഹബാദ് ഹൈക്കോടതിയുടെ തീരുമാനത്തെ മുസ്ലീം വിഭാഗം സുപ്രീം കോടതിയിൽ ചോദ്യം ചെയ്തു.
മഥുര കൃഷ്ണ ജന്മഭൂമി ഷാഹി ഈദ്ഗാ തർക്ക കേസിൽ വാദം കേൾക്കേണ്ട 18 ഹർജികൾ ഓഗസ്റ്റ് ഒന്നിന് അലഹബാദ് ഹൈക്കോടതി പരിഗണിച്ചിരുന്നു. ഈ 18 ഹർജികളിൽ ഒരേസമയം വാദം കേൾക്കണമെന്ന ആവശ്യവും ഹൈക്കോടതി അംഗീകരിച്ചിരുന്നു. തർക്കഭൂമി ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായി പ്രഖ്യാപിച്ച് ഹിന്ദുക്കൾക്ക് വിട്ടുനൽകണമെന്ന ആവശ്യം ഹിന്ദുവിഭാഗം നൽകിയ 18 ഹർജികളിൽ ഉന്നയിച്ചിട്ടുണ്ട്.
മഥുര ശ്രീകൃഷ്ണ ജന്മഭൂമി ഷാഹി ഈദ്ഗാ മസ്ജിദ് തർക്കവുമായി ബന്ധപ്പെട്ട് സമർപ്പിച്ച സിവിൽ കേസുകളുടെ വാദം ബുധനാഴ്ച അലഹബാദ് ഹൈക്കോടതിയിൽ നടന്നിരുന്നു. എല്ലാ കേസുകളും ഒരുമിച്ച് കേൾക്കാനുള്ള ഉത്തരവ് പിൻവലിക്കണമെന്ന ഹർജിയിൽ വാദം കേൾക്കണമെന്ന് മുസ്ലീം പക്ഷം ആവശ്യപ്പെട്ടു. 18 സിവിൽ സ്യൂട്ടുകളും ജസ്റ്റിസ് മായങ്ക് കുമാർ ജെയിൻ ആണ് പരിഗണിക്കുന്നത്. കേസുകളുടെ അടുത്ത വാദം കേൾക്കൽ തീയതി സെപ്തംബർ 23 ലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: