കോട്ടയം: 2018 ലെ പ്രളയത്തില്‍ തകര്‍ന്ന മൂന്നാര്‍ സര്‍ക്കാര്‍ ആര്‍ട്സ് കോളേജിനായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ഡിറ്റിപിസി ബഡ്ജറ്റ് ഹോട്ടല്‍ കെട്ടിടവും സമീപത്തെ ഭൂമിയും വിട്ടുനല്‍കുകയും പകരം കോളേജിന്റെ ഭൂമി ഡിറ്റിപിസി ഏറ്റെടുക്കുകയും ചെയ്യും. പ്രളയത്തില്‍ കോളേജ് ഇരുന്ന പ്രദേശവും അക്കാദമിക് ബ്ലോക്കും പ്രിന്‍സിപ്പല്‍ ക്വാട്ടേഴ്സുള്പ്പടെയുള്ള കെട്ടിടങ്ങളും ഇടിഞ്ഞുപോയിരുന്നു.
ഇതോടൊപ്പം മൂന്നാര്‍ ഗവണ്മെന്റ് എന്‍ജിനീയറിങ് കോളേജിന്റെ ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ ഭൂമിയും താല്‍ക്കാലികമായി മൂന്നാര്‍ കോളേജ് ഏറ്റെടുക്കും. നിലവില്‍ എന്‍ജിനീയറിങ് കോളേജില്‍ പ്രവര്‍ത്തിക്കുന്ന കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് അവിടെനിന്നും മാറ്റി ഇപ്പോള്‍ മൂന്നാര്‍ കോളേജ് പ്രവര്‍ത്തിക്കുന്ന ഡിടിപിസിയുടെ ബഡ്ജറ്റ് ഹോട്ടലിന് സമീപം മോഡുലാര്‍ ബില്‍ഡിങ് ഒരുക്കി താല്‍ക്കാലിക സംവിധാനം തയ്യാറാക്കും. ഇതോടെ മൂന്നാര്‍ കോളേജിലെ പ്രവര്‍ത്തനം വര്‍ഷങ്ങള്‍ക്കുശേഷം ഒരിടത്താകും. പത്ത് ഏക്കര്‍ ഭൂമിയെങ്കിലും ഒരുക്കിയാലെ റൂസ മോഡല്‍ കോളേജായി മൂന്നാര്‍ കോളേജിന് മാറാന്‍ കഴിയൂ. നിലവില്‍ 69 ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 190 വിദ്യാര്‍ഥികളാണ് കോളേജില്‍ പഠനം നടത്തുന്നത്. നിലവിലെ ബി എ തമിഴ്, ബി എ എക്കണോമിക്സ്, ബികോം, ബി.എസ്.സി ഗണിതം, എം എ തമിഴ്, എം എ എക്കണോമിക്സ്, എം കോം തുടങ്ങിയ കോഴ്സുകള്‍ക്ക് പുറമെ കാലാവസ്ഥ വ്യതിയാനം സംബന്ധിച്ചുള്ള കോഴ്സും, ടൂറിസം, ഫുഡ് ടെക്നോളജി തുടങ്ങിയ പുതിയ കോഴ്സുകളും മൂന്നാര്‍ കോളേജില്‍ ആരംഭിക്കുന്നതിനും ഉന്നത വിദ്യാഭ്യാസ വകുപ്പ് തയ്യാറെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: