തിരുവനന്തപുരം: പാപ്പനംകോട് ദി ന്യൂ ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനി ഏജന്‍സിയില്‍ ചൊവ്വാഴ്ച ഉണ്ടായ തീപിടിത്തത്തില്‍ മരിച്ച രണ്ടാമത്തെയാള്‍ ഓഫീസ് ജീവനക്കാരി വൈഷ്ണയുടെ രണ്ടാം ഭര്‍ത്താവ് ബിനുവാണെന്നതിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി പൊലീസ്.
ബിനു ഓഫീസിലേക്ക് നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടി. ബിനുവിന്റെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഉഗ്ര ശബ്ദത്തോടെ ഓഫീസില്‍ നിന്നും തീയും പുകയും ഉയര്‍ന്നത്.സമീപത്തെ കടകളില്‍ ഉണ്ടായിരുന്നവര്‍ ഓടി എത്തിയപ്പോള്‍ തീയും പുകയും കാരണം അകത്തേക്ക് കയറാനാകുന്ന നിലയിലായിരുന്നില്ല. അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി തീ കെടുത്തി അകത്തു കയറി പരിശോധിച്ചപ്പോഴാണ് രണ്ടുപേര്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടത്.
ആദ്യ ഭര്‍ത്താവുമായി പിരിഞ്ഞ വൈഷ്ണ നാലു വര്‍ഷം മുമ്പാണ് നരുവാമൂട് സ്വദേശിയായ ബിനു കുമാറുമായി താമസം ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു.എന്നാല്‍ പിന്നീട് ഇയാളുമായും അകന്ന് കഴിയുകയായിരുന്നു. ബിനുകുമാര്‍ പലപ്പോഴും ഓഫീസിലെത്തി വഴക്ക് ഉണ്ടാക്കുമായിരുന്നു എന്നും പറയപ്പെടുന്നു.
ഇത് സംബന്ധിച്ച് നേമം പൊലീസിലും പരാതി നല്കിട്ടുണ്ട്. വൈഷ്ണയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയതാണെന്ന സംശവവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: