തിരുവനന്തപുരം: സി പി എം സ്വതന്ത്ര എം എല്‍ എ പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവ സ്വാഭാവത്തിലുളളതെന്ന് പാര്‍ട്ടി വിലയിരുത്തല്‍. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അന്‍വര്‍ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന് അന്‍ വര്‍ നല്‍കിയ പരാതി അന്വേഷിക്കണമെന്നാണ് പാര്‍ട്ടി നേതൃതലത്തിലുളള ആലോചന.
വ്യാഴാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ അന്‍ വറിന്റെ പരാതി സംബന്ധിച്ച് ചര്‍ച്ച നടക്കും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് നല്‍കിയ അതേ പരാതിയാണ് ബുധനാഴ്ച എ കെ ജി സെന്റിന് സമീപത്തെ ഫ്‌ലാറ്റിലെത്തി സംസ്ഥാന സെക്രട്ടറിക്കും നല്‍കിയതെന്നാണ് പിവി അന്‍വര്‍ പ്രതികരിച്ചത്
എന്നാല്‍ അന്വേഷണം സംബന്ധിച്ച് ഒരുറപ്പും തനിക്ക് എവിടെ നിന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇന്നലെയാണ് പിവി അന്‍വര്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് പരാതി നല്‍കിയത്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി സൂപ്പര്‍ മുഖ്യമന്ത്രി ചമയുന്നുവെന്നതാണ് പിവി അന്‍വറിന്റെ പരാതിയിലെ പ്രധാന ആരോപണം. ഈ പരാതി ഏറെക്കാലമായി സിപിഎമ്മിന് ഉളളിലുണ്ട്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി അന്‍ വര്‍ കൂടിക്കാഴച നടത്തിയെങ്കിലും പി ശശിയെയും എഡിജി പി അജിത് കുമാറിനെയും പത്തനംതിട്ട മുന്‍ എസ് പി സുജിത് ദാസിനെയും സംരക്ഷിച്ച് കൊണ്ടുളള നടപടിയാണുണ്ടായത്.അജിത്കുമാറിനെതിരെ ഡി ജി പി അന്വേഷണം നടത്തുമെങ്കിലും സ്ഥാനത്ത് നിന്ന് നീക്കാതെയാണ് ഇത്. സുജിത് ദാസിനെതിരായ നടപടി സ്ഥലംമാറ്റത്തിലൊതുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: