കൊച്ചി: ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പലയിടങ്ങളില്‍ നിന്നായി പ്രമുഖ താരങ്ങളും സംവിധായകരും നിര്‍മ്മാതാക്കളും അടക്കം ഉള്ളവര്‍ കുറ്റാരോപിതരായി കൊണ്ടിരിക്കുകയാണ്. പ്രമുഖ നടിമാര്‍ ഒന്നും ആരോപണവുമായി മുന്നോട്ട് വന്നില്ലെങ്കിലും ഇതുവരെ ശ്രദ്ധയില്പ്പെട്ടാത്തവര് രംഗത്ത് വരുന്നുണ്ട്. ഡബ്ല്യുസിസിയില്‍ തന്നെ ഭിന്നസ്വരങ്ങളും മറനീക്കി വരുന്നുണ്ട്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നദിവസം മുതല്‍ ചാനലില്‍ നിറഞ്ഞു നിന്ന വ്യക്തിയാണ് ആഷിക് അബു. തനിക്കെതിരെ സൈബറിടങ്ങളിലും മറ്റും ആരോപണങ്ങള്‍ വന്നതോടെ പിന്മാറി. ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്നത് റിമ കല്ലിങ്കലും ഫ്ലാറ്റിലെ വിശേഷങ്ങളുമാണ്. ഇതിന്റെ ആരോപണ പ്രത്യാരോപണങ്ങള്‍ നിലനില്‍ക്കെ കല്ലിങ്കലിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം.
റിമയുടെ പ്രസ്താവനയിലെ വാചകങ്ങളിലേക്ക് കടക്കാം. ‘വര്‍ഷങ്ങളായി നിങ്ങളില്‍ പലരും WCCക്കും അതിന്റെ ലക്ഷ്യത്തിനും ഒപ്പം നിലകൊണ്ടവരാണ്. ഈ പിന്തുണയും വിശ്വാസവുമാണ് എന്നെ ഇപ്പോള്‍ ഇത് എഴുതാന്‍ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി പല മാധ്യമ സ്ഥാപനങ്ങളും തമിഴ് ഗായിക സുചിത്രയുമായി ഒരു യൂട്യൂബ് ചാനല്‍ നടത്തിയ അഭിമുഖത്തിന്റെ ചില ഭാഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു കണ്ടു.
30 മിനിറ്റ് നീളുന്ന ഈ അഭിമുഖത്തില്‍ അവര്‍ ചില പേരുകള്‍ എടുത്തു പറയുന്നു എന്നു മാത്രമല്ല 2017 ല്‍ ലൈംഗിക അതിക്രമം നേരിടേണ്ടിവന്ന അതിജീവിതയെ അധിക്ഷേപിക്കുകയും ചെയ്യുന്നു. അങ്ങനെ ഒരു സംഭവം ഉണ്ടാകും എന്ന് അവര്‍ക്ക് അറിവ് ഉണ്ടായിരുന്നു എന്ന് തരത്തിലാണ് സുചിത്രയുടെ വാദം. അതുമാത്രമല്ല, മുഖ്യമന്ത്രി പിണറായി, മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ ഫഹദ് ഉള്‍പ്പെടുന്ന നടന്മാരുടെ കരിയര്‍ നശിപ്പിക്കാന്‍ ഗൂഢാലോചന നടത്തി എന്നും അവര്‍ പരാമര്‍ശിച്ചു.
ഇതൊന്നും മുഖ്യധാരാ മാധ്യമങ്ങളിലെ വാര്‍ത്തയായില്ലെങ്കിലും, എന്നെ കുറിച്ചുള്ള അവരുടെ അടിസ്ഥാനരഹിതമായ പ്രസ്താവന ശ്രദ്ധ നേടുകയുണ്ടായി. അങ്ങനെയൊന്നും ഒരിക്കലും ഉണ്ടായിട്ടില്ല എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍, അതില്‍ പ്രതികരിക്കാന്‍ തീരുമാനിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന് മുന്‍പാകെ പരാതി നല്‍കുകയും, മാനനഷ്ടത്തിന് നോട്ടീസ് അയക്കുകയും ചെയ്തു കഴിഞ്ഞു
ഞങ്ങളുടെ ലക്ഷ്യത്തില്‍ വിശ്വസിക്കുന്ന എല്ലാവരോടുമായി, പറയട്ടെ, നമുക്ക് ഒന്നിച്ചു മുന്നേറാം. നിങ്ങളുടെ പിന്തുണയ്ക്കു നന്ദി’ എന്ന് റിമ കല്ലിങ്കല്‍ തന്റെ പോസ്റ്റ് അവസാനിപ്പിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: