കൊച്ചി: കെഎസ്ആര്‍ടിസിയില്‍ സെപ്തംബര്‍ മാസത്തിലെ പെന്ഷന് ഓണത്തിന് മുന്‍പ് നല്‍കണമെന്ന് ഹൈക്കോടതി.ഇക്കാര്യം പാലിക്കുമെന്ന് കെ എസ് ആര് ടിസി കോടതിയില്‍ ഉറപ്പ് നല്കി.
ഓഗസ്റ്റ് മാസത്തെ പെന്ഷന് വിതരണം തുടങ്ങിയതായി സര്‍ക്കാര്‍ സിംഗിള്‍ ബെഞ്ചിനെ അറിയിച്ചു. കോടതിയലക്ഷ്യ ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിച്ചത്
കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി പെന്ഷന്കാരന് ആത്മഹത്യചെയ്തത് കോടതിയുടെ പരിഗണനയില്‍ നേരത്തെ വന്നിരുന്നു. നേരത്തേ നടന്ന സിറ്റിംഗിലും പെന്ഷന് എത്രയും വേഗം വിതരണംചെയ്യണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: