World

വെള്ളപ്പൊക്കനാശം തടയാനായില്ല : 30 ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ച് കിം ജോങ് ഉൻ

Published by

പ്യോംഗ്യാഗ് : ചെറുതോ , വലുതോ ആയ തെറ്റുകൾക്ക് പോലും മരണശിക്ഷ നൽകുന്ന ഭരണാധികാരിയാണ് കിം ജോങ് ഉൻ . ഇത്തവണ 30 ഉത്തരകൊറിയൻ ഉദ്യോഗസ്ഥരെയാണ് കിം ജോങ് ഉൻ വധശിക്ഷയ്‌ക്ക് വിധിച്ചത് . വെള്ളപ്പൊക്കനാശം തടയുന്നതിൽ എല്ലാവരും പരാജയപ്പെട്ടു എന്ന തെറ്റിന്റെ പേരിലാണ് വധശിക്ഷ .

ഉത്തരകൊറിയയിലെ ചാഗാങ് പ്രവിശ്യയിലുണ്ടായ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ അടുത്തിടെ കിം ജോങ് ഉൻ സന്ദർശിച്ചിരുന്നു . ഈ വെള്ളപ്പൊക്കത്തിൽ ഏകദേശം 4,000 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 15,000 ത്തിലധികം ആളുകൾ ഭവനരഹിതരാകുകയും ചെയ്തു. വെള്ളപ്പൊക്കത്തിന്റെ ഈ ഭയാനകമായ ദൃശ്യം കിം ജോങ് ഉന്നിനെ രോഷാകുലനാക്കി . തുടർന്നാണ് വധശിക്ഷയ്‌ക്ക് ഉത്തരവിട്ടത് . അഴിമതിയും കർത്തവ്യനിർവ്വഹണത്തിലുള്ള വീഴ്‌ച്ചയും ഇവർക്കെതിരെ ആരോപിച്ചിട്ടുണ്ട്.

2019 മുതൽ ചാങ്ങാൻ പ്രവിശ്യാ പാർട്ടി കമ്മിറ്റി സെക്രട്ടറിയായിരുന്ന കാങ് ബോങ്-ഹൂൺ ഉൾപ്പെടെ നിരവധി നേതാക്കളെ കിം ജോങ് ഉൻ അടിയന്തര യോഗത്തിൽ പിരിച്ചുവിടുകയും ചെയ്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by