ഗുവാഹത്തി : ഗുവാഹത്തിയിലെ കാമാഖ്യ ക്ഷേത്രത്തിൽ ദർശനം നടത്തി ദേശീയ ടീമിന്റെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍. ക്ഷേത്രപുരോഹിതർ ഷാൾ അണിയിച്ചാണ് ഗൗതം ഗംഭീറിനെ സ്വീകരിച്ചത് .
സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പമാണ് ഗൗതം ഗംഭീർ ക്ഷേത്രത്തിൽ എത്തിയത് . സെപ്റ്റംബർ 19 ന് ചെന്നൈയിൽ ബംഗ്ലാദേശിനെതിരായ ഇന്ത്യൻ ടീമിന്റെ രണ്ട് മത്സര ടെസ്റ്റ് പരമ്പരയ്‌ക്ക് മുന്നോടിയായാണ് ഗംഭീറിന്റെ ക്ഷേത്ര സന്ദർശനം. പ്രത്യേക പൂജകളും അദ്ദേഹം ക്ഷേത്രത്തിൽ നടത്തി.
അസാമിലെ ഏറ്റവും പ്രധാനപ്പെട്ട താന്ത്രിക ക്ഷേത്രവും ശാക്തേയ തീർഥാടന കേന്ദ്രവുമാണ് കാമാഖ്യദേവി ക്ഷേത്രം. ഗുവാഹത്തിയുടെ പടിഞ്ഞാറൻ മേഖലയിൽ നീലാചൽ എന്ന കുന്നിൻ മുകളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അസാം ജനതയുടെ രക്ഷാദൈവമായി കാമാഖ്യ ആരാധിക്കപ്പെടുന്നു.
ആദിശക്തിയുടെ പ്രതാപരുദ്ര കാളി സങ്കല്പമാണ് ‘കാമാഖ്യ’. അതിനാൽ താന്ത്രികാരാധനയുടെ ഒരു കേന്ദ്രമായി ഇവിടം കണക്കാക്കുന്നു.പ്രാചീനമായ 51 ശക്തി പീഠങ്ങളിലൊന്നായാണ് ഇത് അറിയപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: