ചെന്നൈ : തമിഴിലെ പ്രശസ്ത വില്ലൻ നടനും ചലച്ചിത്ര നിർമ്മാതാവുമായ മോഹൻ നടരാജൻ അന്തരിച്ചു. 71 വയസ്സായിരുന്നു . ഏറെ നാളുകളായി അനാരോഗ്യം മൂലം ചികിത്സയിലായിരുന്നു . ചെന്നൈ സാലിഗ്രാമത്തിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. നടൻ സൂര്യ അടക്കമുള്ളവർ അനുശോചനം അർപ്പിച്ചു.
ശ്രീ രാജകാളിയമ്മൻ മൂവീസിന്റെ നിർമ്മാണക്കമ്പനിക്ക് കീഴിൽ മോഹൻ നടരാജൻ നിരവധി തമിഴ് ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. നിർമ്മാതാവ് എന്നതിലുപരി വിവിധ ചിത്രങ്ങളിൽ വില്ലനായും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എൻ തങ്കച്ചി പഠിച്ചവ, പിള്ളക്കാകെ, എങ്ക അണ്ണൻ വരട്ടും, കോട്ടൈവാസൽ, സാമുണ്ഡി, മറവൻ, വഴുതും നിലുൾ തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവാണ് മോഹൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക