തിരുവനന്തപുരം: 2024-25 അധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ നഴ്സിങ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ അഭിമുഖീകരിച്ച വിദ്യാർഥികൾക്ക് പ്രൊഫൈലിലെ വിവരങ്ങൾ പരിശോധിക്കുന്നതിനും ന്യൂനതകൾ തിരുത്തുന്നതിനും അവസരം. സെപ്റ്റംബർ 7 ന് വൈകിട്ട് 4 വരെ ഇതിനവസരം ഉണ്ട്.
അപേക്ഷയിൽ ന്യൂനതകൾ ഉള്ള വിദ്യാർഥികൾക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകളും രേഖകളും www.cee.kerala.gov.in വഴി അപ്ലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്. ഓൺലൈൻ പരീക്ഷയുടെ താത്ക്കാലിക സ്കോറും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇതു സംബന്ധിച്ച പരാതികൾ 4 ന് വൈകിട്ട് 5 നകം [email protected] ൽ അറിയിക്കണം. ഹെൽപ് ലൈൻ നമ്പർ: 0471 2525300.
പ്രതികരിക്കാൻ ഇവിടെ എഴുതുക: