Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

സ്ത്രീസുരക്ഷയുടെ സംഘശബ്ദം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2024, 05:00 am IST
inEditorial
പാലക്കാട്ട് ആരംഭിച്ച ആര്‍എസ്എസ് അഖില ഭാരതീയ സമന്വയ ബൈഠക്കിന്റെ ഉദ്ഘാടന സഭയില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയും

പാലക്കാട്ട് ആരംഭിച്ച ആര്‍എസ്എസ് അഖില ഭാരതീയ സമന്വയ ബൈഠക്കിന്റെ ഉദ്ഘാടന സഭയില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയും

പാലക്കാട് മൂന്നു ദിവസങ്ങളിലായി ചേര്‍ന്ന രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ അഖിലഭാരതീയ സമന്വയ ബൈഠക് സംഘടനാകാര്യങ്ങള്‍ക്കു പുറമെ രാഷ്‌ട്രം നേരിടുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ചും സമഗ്രമായ ചര്‍ച്ചകള്‍ നടത്തുകയും മാധ്യമങ്ങള്‍ വഴി നിലപാടുകള്‍ അറിയിക്കുകയും ചെയ്തു. സര്‍സംഘചാലക് മോഹന്‍ ഭാഗവതും സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയുമുള്‍പ്പെടെ അഖിലഭാരതീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തിന്റെ 90 പ്രതിനിധികളും, മറ്റ് സംഘടനകളുടെ ദേശീയ അധ്യക്ഷന്മാരും ദേശീയ സംഘടന-ജനറല്‍ സെക്രട്ടറിമാരും പങ്കെടുത്ത യോഗം പലനിലകളിലും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നായിരുന്നു. രാഷ്‌ട്രീയ സ്വയംസേവക സംഘം അടുത്തവര്‍ഷം ശതാബ്ദിയാഘോഷിക്കുകയാണ്. ഇതിന്റെ ഭാഗമായി സാമൂഹ്യസമരസത, കുടുംബ പ്രബോധനം, പരിസ്ഥിതി സംരക്ഷണം, സ്വദേശി ജാഗരണം, പൗരധര്‍മം എന്നിവയിലൂന്നിയുള്ള അഞ്ചിന കര്‍മപരിപാടികള്‍ക്ക് രൂപംനല്‍കിയിട്ടുണ്ട്. ഇത് എങ്ങനെ വിജയകരമായി പൂര്‍ത്തിയാക്കാമെന്നതിനെക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ സമന്വയ ബൈഠക്കില്‍ നടന്നു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന സര്‍വതല സ്പര്‍ശിയായ പ്രവര്‍ത്തനമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ജനജീവിതത്തില്‍ ഇത് വലിയ പ്രഭാവം ഉണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. സംഘടനാതലത്തില്‍ ഇതിനുള്ള മുന്നൊരുക്കങ്ങള്‍ നേരത്തെ തുടങ്ങിയിരുന്നു. രാജ്യവ്യാപകമായി അടിസ്ഥാനതലത്തില്‍ പ്രവര്‍ത്തനമുള്ള സംഘത്തിന് തീരുമാനിക്കുന്ന കാര്യങ്ങള്‍ സമയബന്ധിതമായി നിര്‍വഹിക്കാനും കഴിയും.

സംഘത്തിനെതിരായ എല്ലാ ആരോപണങ്ങള്‍ക്കുമുള്ള മറുപടി അതിന്റെ ഇതുവരെയുള്ള ചരിത്രമാണെന്ന് സമന്വയ ബൈഠക്കിന്റെ തീരുമാനങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിക്കുമ്പോള്‍ അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ അംബേക്കര്‍ പറയുകയുണ്ടായി. സംഘത്തിനെതിരെ മുന്‍കാലങ്ങളില്‍ ഉന്നയിക്കപ്പെട്ടിട്ടുള്ള ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് പില്‍ക്കാലത്ത് തെളിഞ്ഞിട്ടുണ്ട്.

സംഘപ്രവര്‍ത്തനത്തെ അടുത്തറിയാത്തതിന്റെ ഫലമായും, കരുതിക്കൂട്ടി അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയും ആരോപണങ്ങള്‍ ഉന്നയിക്കപ്പെടാറുണ്ട്. ലോക്‌നായക് ജയപ്രകാശ് നാരായണനെപ്പോലെ മുന്‍വിധികള്‍ മാറ്റിവച്ച് സംഘപ്രവര്‍ത്തനത്തെ അടുത്തറിഞ്ഞപ്പോള്‍ അഭിപ്രായങ്ങള്‍ക്ക് മാറ്റംവന്ന നിരവധി പേരുണ്ട്. സംഘത്തിനെതിരെ അപവാദപ്രചാരണം നടത്തുന്നത് തൊഴിലാക്കിയവര്‍ സ്വയം തുറന്നുകാട്ടപ്പെടുകയും, ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുകയും ചെയ്തു.
നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും. കേരളത്തിലെ ചരിത്രത്തിലുമുണ്ട് വി.ടി. ഇന്ദുചൂഡനെപ്പോലെ ഒരുകാലത്ത് സംഘത്തിന്റെ നിശിതവിമര്‍ശകരായെത്തി പിന്നീട് ആത്മമിത്രങ്ങളായവര്‍. അഖിലഭാരതീയ സമന്വയ ബൈഠക് വര്‍ഷംതോറും നടക്കുന്നതാണെങ്കിലും സംഘം ജന്മശതാബ്ദിയാഘോഷത്തിന്റെ പടിവാതില്‍ക്കലെത്തിനില്‍ക്കുമ്പോഴാണ് ഈ വര്‍ഷത്തെ ബൈഠക് പാലക്കാട് നടന്നതെന്ന പ്രാധാന്യമുണ്ട്. കേരളം ഉത്തര-ദക്ഷിണ പ്രാന്തങ്ങളായി മാറി പ്രവര്‍ത്തനം വിപുലീകരിക്കുമ്പോഴാണ് സംഘത്തിന്റെ ഇങ്ങനെയൊരു ബൈഠക് കേരളത്തില്‍ നടന്നത്.

സമന്വയ ബൈഠക്ക് ചര്‍ച്ചയ്‌ക്ക് വിധേയമാക്കിയ കാതലായ നിരവധി പ്രശ്‌നങ്ങളില്‍ സംഘത്തിന്റെ സുവ്യക്തമായ നിലപാട് വ്യക്തമാക്കുകയുണ്ടായി. ഇതിലൊന്ന് സ്ത്രീ സുരക്ഷയെക്കുറിച്ചാണ്. ബംഗാളില്‍ യുവവനിതാ ഡോക്ടര്‍ അതിക്രൂരമായ ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഇതു സംബന്ധിച്ച ചര്‍ച്ച നടന്നത്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ നിയമസംവിധാനങ്ങള്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ച് പെട്ടെന്ന് നീതിയുണ്ടാവണം. ആവശ്യമെങ്കില്‍ നിയമം ശക്തമാക്കുന്നതിനു പുറമെ ബോധവല്‍ക്കരണവും ആത്മരക്ഷാ പദ്ധതികളും വേണം. സമൂഹത്തിന്റെ പുരോഗതിയില്‍ സ്ത്രീകളുടെ പങ്ക് നിര്‍ണായകമാണെന്നും, ഈ ലക്ഷ്യം മുന്‍നിര്‍ത്തി കഴിഞ്ഞവര്‍ഷം സംഘടിപ്പിച്ച മഹിളാ സമ്മേളനങ്ങളില്‍ ആറ് ലക്ഷത്തോളം പേര്‍ പങ്കെടുത്തതായും സമന്വയ ബൈഠക്കില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സ്ത്രീ സുരക്ഷ വലിയ വെല്ലുവിളി നേരിടുന്ന ഒരു സംസ്ഥാനമാണ് കേരളം.

മലയാള സിനിമാ രംഗത്ത് സത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങളെക്കുറിച്ചും അവഗണനയെക്കുറിച്ചും പഠിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നത് സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇരകള്‍ അക്കാര്യം തുറന്നു പറഞ്ഞിട്ടും വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുകയാണ് കേരളത്തിലെ ഭരണസംവിധാനം. സ്ത്രീശാക്തീകരണത്തെക്കുറിച്ചും പുരോഗമനത്തെക്കുറിച്ചുമുള്ള ഇടതുപക്ഷത്തിന്റെ അവകാശവാദങ്ങള്‍ കാപട്യമാണെന്ന് സമ്പൂര്‍ണമായി തെളിഞ്ഞിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ സ്ത്രീസുരക്ഷ സംബന്ധിച്ച് സംഘം മുന്നോട്ടുവയ്‌ക്കുന്ന നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

 

Tags: RSSPICKwomen's safetyRSS samanwaya baithak
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മാധവനിവാസില്‍ എം.എ. സാറിനെ സന്ദര്‍ശിച്ചപ്പോള്‍. എം.എ. സാറിന്റെ സഹായി രാജേന്ദ്രന്‍ സമീപം
Varadyam

മാധവനിവാസിലെ മഹാ തപസ്വി

Kerala

ആർ.എസ്.എസ്. മലപ്പുറത്ത് കുംഭമേളകൾ നടത്തുന്നത് എന്തിനാണ് ? വിവാദ പരാമർശത്തിൽ ഹിന്ദുക്കൾക്കെതിരെ പി നന്ദകുമാർ

India

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

News

പൈലറ്റ് സ്മിത് മച്ചാറിനെ ആർഎസ്എസ് അഭിനന്ദിച്ചു: ‘യഥാർത്ഥ നായകൻ’

India

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

പുതിയ വാര്‍ത്തകള്‍

വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം 3 പേര്‍ക്ക്

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

ഇത്തവണ വില്ലനായി സുരാജ്;രജനികാന്ത് ചിത്രം ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.