എന്തൊക്കെയാണ് ഈ കൊച്ചു കേരളത്തിൽ നടക്കുന്നത്…!
ഭരണകക്ഷി എം എൽ എ യുടെ വെളിപ്പെടുത്തൽ കേട്ടാൽ ദുർബലനായ ഒരു നോക്കുകുത്തിയെ മുൻനിർത്തി കുറെ കൊടും ക്രിമിനലുകൾ ആണ് കേരളം ഭരിക്കുന്നത് എന്ന് തോന്നിപ്പോകും..!
കൊലപാതകം മുതല്‍ സ്വര്‍ണ്ണക്കടത്തും അനധികൃത സ്വത്തുസമ്പാദനവും നിരപരാധികളുടെ പീഡനവുമടക്കമുള്ള കുറ്റകൃത്യങ്ങൾക്കും, മന്ത്രിമാരടക്കമുള്ള പ്രധാനികളുടെ ഫോണ്‍ ചോര്‍ത്തുന്നതിനും ഒക്കെ നേതൃത്വം നൽകുന്നത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും എന്നാണ് ആരോപണം..!
വിമാനത്താവളംവഴി കടത്തുന്ന സ്വര്‍ണം പോലീസ് പിടികൂടി അതില്‍നിന്ന് അടിച്ചുമാറ്റുന്നുവെന്നൊക്കെ പറയുമ്പോൾ കേരളം എവിടെ എത്തി നിൽക്കുന്നു എന്നാലോചിച്ചു നോക്കൂ..!
ഇതിന്റെ മറുവശം എന്നത്, ആരോപണം ഉന്നയിച്ച എം എൽ എ പറയുന്നത്, അയാൾ ADGP യുടെ ഭാര്യയുടെ ഫോൺ സംഭാഷണം ചോർത്തി എന്നാണ്..! അങ്ങനെ എങ്കിൽ അയാൾ ഒരു സമാന്തര ടെലിഫോൺ നെറ്റ്‌വർക്ക് സ്ഥാപിച്ചിരിക്കുന്നു എന്ന് വേണ്ടേ മനസിലാക്കാൻ..? അത് രാജ്യദ്രോഹ കുറ്റമല്ലേ..?
ഇത്രയും വലിയ സംഘടിത കുറ്റകൃത്യങ്ങൾ നടന്നിട്ടും ഇതൊന്നും അറിയാത്ത, വെറും ദുർബലൻ ആയ ഒരാൾ ആണ് ഇപ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്നത് എന്ന് പറയേണ്ടിവരും.
സ്വന്തം വകുപ്പിനെ പോലും നിയന്ത്രിക്കാൻ അറിയില്ല. വാളെടുത്തവൻ എല്ലാം വെളിച്ചപ്പാട് എന്ന നിലയിലാണ് കാര്യങ്ങൾ. സ്വർണ കടത്തിൽ അറസ്റ്റിൽ ആയ മുൻ പ്രിൻസിപ്പൽ സെക്രട്ടറി പറഞ്ഞത് ഓർക്കുന്നില്ലേ ‘ഞാൻ ഒപ്പിടാൻ പറയുന്നിടത്ത് ഒക്കെ അങ്ങേര് ഒപ്പിട്ടോളും’ എന്ന്..!
ദുർബലൻ ആണെന്ന് ലോകത്തിനു മുഴുവൻ മനസിലായിട്ടും പുള്ളി കസേര ഒഴിയില്ല. എനിക്ക് തോന്നുന്നത്, ഇത്രയും ദുർബലനായ ഒരാളെ മുഖ്യമന്ത്രി കസേരയിൽ കിട്ടിയത് കൂടെയുള്ളവർ നന്നായി ചൂഷണം ചെയ്യുക ആണെന്നാണ്. പി ആർ ഏജൻസികൾ എഴുതിക്കൊടുക്കുന്ന പഞ്ചു ഡയലോഗുകൾ ഇടയ്‌ക്കിടെ തട്ടിവിടുന്നു എന്നല്ലാതെ വേറെ ഒന്നും സംഭവിക്കുന്നില്ല. യഥാർത്ഥത്തിൽ കേരളത്തിന്റെ ഭരണം മുഴുവൻ നടത്തുന്നത് ജഗതിയുടെ ഭാഷയിൽ പറഞ്ഞാൽ ‘ഉപജാപക സംഘം’ ആണ്..!
ഈ മൊതല് മുഖ്യമന്ത്രി ആയില്ലായിരുന്നു എങ്കിൽ, വലിയ സംഭവം ആണെന്ന് ഇപ്പോഴും ജനങ്ങൾ വിശ്വസിച്ചേനെ.
ജിതിന്‍ കെ ജേക്കബ്ബ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: