കളിമികവ് കൊണ്ട് വലിയ ആരാധക പിന്തുണയുള്ളപ്പോഴും കളിക്കപ്പുറം കാഴ്ച്ചവച്ചിട്ടുള്ള വികൃതികളിലൂടെയും ശ്രദ്ധേയനാകുകയും വിവാദത്തില്‍ പെടുകയും ചെയ്തിട്ടുണ്ട് സുവാരസ്. ചിലതെല്ലാം ഉറുഗ്വേ ടീമിന് മേല്‍കൈ നേടിക്കൊടുത്തപ്പോള്‍ മറ്റു ചിലത് വലിയ നാണക്കേടുണ്ടാക്കി.
2010 ലോകകപ്പ് ക്വാര്‍ട്ടറിലെ ഹാന്‍ഡ്ബോള്‍
ദക്ഷിണാഫ്രിക്ക ആതിഥേയരായ 2010 ലോകകപ്പ് ക്വാര്‍ട്ടറില്‍ ഘാനയ്ക്കെതിരായ ക്വാര്‍ട്ടറിലെ പ്രകടനമാണ് അതില്‍ പ്രധാനം. റെഗുലര്‍ ടൈം മത്സരം 1-1ല്‍ തീര്‍ന്നതോടെ അധികസമയ മത്സരത്തിന്റെ അവസാന മിനിറ്റില്‍ ഘാന ജയിച്ചെന്നുറച്ച ഷോട്ട് പായിച്ചു. ഗോളിയുടെ അസാന്നിധ്യത്തില്‍ പന്ത് വലയില്‍ കയറുമെന്ന് തോന്നിയപ്പോള്‍ സുവാരസ് കൈകൊണ്ട് തട്ടിക്കളഞ്ഞു. ഹാന്‍ഡ് ബോളിനൊപ്പം സുവാരസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോകുകയും ചെയ്തു. തുടര്‍ന്ന് ഘാനയ്ക്ക് ലഭിച്ച പെനല്‍റ്റി മുതലാക്കാനായില്ല. ഷൂട്ടൗട്ടിലും രണ്ട് അവസരങ്ങള്‍ പാഴാക്കി ഘാന വീണു. തൊട്ടടുത്ത സെമി പോരാട്ടത്തില്‍ സുവാരസ് ഇല്ലാതെയാണ് ഉറുഗ്വേ കളിച്ചത്.
2014ല്‍ കിയോല്ലീനിയെ കടിച്ചു
നാല് വര്‍ഷത്തിന് ശേഷം ബ്രസീലില്‍ നിന്ന ലോകകപ്പില്‍ കടുത്ത ഗ്രൂപ്പിലാണ് ഉറുഗ്വേ ഉള്‍പ്പെട്ടത്. ഉറുഗ്വേയെ കൂടാതെ ഇറ്റലിയും ഇംഗ്ലണ്ടും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ കടുത്ത മത്സരമാണ് നടന്നത്. ഇംഗ്ലണ്ടിനെതിരെ സുവാരസ് ഇരട്ടഗോളുമായി നിറഞ്ഞപ്പോള്‍ ഇറ്റലിക്കെതിരായ മത്സരത്തിലാണ് വിവാദത്തിലേക്ക് വഴിവച്ച സുവാരസിന്റെ വികൃതി അരങ്ങേറിയത്. ഇറ്റാലിയന്‍ പ്രതിരോധ താരം ജോര്‍ജിയോ കിയോലീനിയെ കടിച്ചു പരിക്കേല്‍പ്പിച്ചു. ഇത് വിവാദമായപ്പോള്‍ തൊട്ടടുത്ത മത്സരത്തില്‍ താരത്തിന് വിലക്ക് നേരിടേണ്ടി വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: