കൊച്ചി: നടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ നടന് സിദ്ദിഖ് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജസ്റ്റിസ് സി.എസ്. ഡയസിന്റെ ബെഞ്ച് സര്‍ക്കാരിന്റെ നിലപാട് തേടി. കഴിഞ്ഞ ഹര്‍ജി പരിഗണിച്ചെങ്കിലും ഇടക്കാല ഉത്തരവ് നല്‍കിയിരുന്നില്ല. 2016-ല്‍ തിരുവനന്തപുരത്തെ മാസ്കറ്റ് ഹോട്ടലില്‍ വച്ച് ബലാത്സംഗം ചെയ്തെന്നാണ് പരാതി.
സംസ്ഥാന പോലീസ് മേധാവിക്ക് നടി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം മ്യൂസിയം പോലീസ് സിദ്ദിഖിനെതിരെ ബലാത്സംഗ കുറ്റം ഉള്‍പ്പെടെ കേസെടുത്തു. എന്നാല്‍ ആരോപണങ്ങള്‍ തെറ്റാണെന്നാണ് സിദ്ദിഖിന്റെ വാദം. 2019 മുതല്‍ തന്നെ നടി തന്നെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നുവെന്ന് ഹര്‍ജി പറയുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി നടി അടിസ്ഥാനരഹിതമായ അവകാശവാദങ്ങള്‍ ആവര്‍ത്തിക്കുകയാണ്.
വിമന്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി) തന്നെ ലക്ഷ്യമിടുന്നതായി സിദ്ദിഖ് ആരോപിച്ചു, എഎംഎംഎയെ പിന്തുണയ്ക്കാന്‍ തുടങ്ങിയത് മുതല്‍ അതിലെ ചില അംഗങ്ങള്‍ തന്നോട് ശത്രുത പുലര്‍ത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: