ബെംഗളൂരു: വിദേശ വനിതയെ പീഡിപ്പിച്ച യോഗ മാസ്റ്റര്‍ അറസ്റ്റില്‍. ചിക്കമഗളൂരുവിലാണ് സംഭവം. പ്രദീപ് ഉള്ളാല്‍ എന്ന ആളാണ് അറസ്റ്റിലായത്. 2021ലും 2022ലും മൂന്ന് തവണ ചിക്കമഗളൂരു മല്ലേനഹള്ളിക്ക് സമീപമുള്ള യോഗാ കേന്ദ്രത്തിലേക്ക് തന്നെ വിളിച്ച് വരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. തന്റെ കുടുംബം പഞ്ചാബിൽ നിന്നുള്ളവരാണെന്നും 2010 മുതൽ കാലിഫോർണിയയിലാണ് താമസിക്കുന്നതെന്നും യുവതി പറഞ്ഞു.
2020ലാണ് സുഹൃത്ത് മുഖേനെ പ്രദീപ് ഉള്ളാല്‍ എന്ന യോഗ മാസ്റ്ററിനെ യുവതി പരിചയപ്പെടുന്നത്. ഓണ്‍ലൈന്‍ വഴി യോഗാ സെഷനുകള്‍ നടത്തുകയായിരുന്നു പ്രദീപ്. കഴിഞ്ഞ ജന്മത്തിൽ നമ്മള്‍ തമ്മിൽ ബന്ധമുണ്ടെന്ന് പറഞ്ഞ് യുവതിയുമായി അടുത്ത ഇയാള്‍ പിന്നീട് മോശമായി പെരുമാറുകയായിരുന്നു. യുവതി കാലിഫോർണിയയിലേക്ക് മടങ്ങിയെങ്കിലും 2022 ഫെബ്രുവരി 2-ന് തിരിച്ചെത്തി. ഈ കാലയളവിൽ തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നാണ് യുവതിയുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക