കൊച്ചി: വില്പനയില് ഇരട്ട അക്ക വളര്‍ച്ച തുടരുന്ന ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ) 2024 ഓഗസ്റ്റിലെ വില്പന കണക്കുകള്‍ പുറത്തുവിട്ടു. 5,38,852 യൂണിറ്റ് ഇരുചക്ര വാഹനങ്ങളാണ് പോയ മാസം കമ്പനി വിറ്റഴിച്ചത്. 13 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. ആകെ വില്പനയില് 4,91,678 യൂണിറ്റുകള്‍ ആഭ്യന്തര വിപണിയിലാണ് വിറ്റഴിച്ചത്. 47,174 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് കയറ്റുമതി 79 ശതമാനം വര്‍ധിച്ചപ്പോള്‍, ആഭ്യന്തര വില്പനയില് 9 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
മധ്യപ്രദേശ് വിപണിയില്‍ ഹോണ്ടയുടെ ആകെ യൂണിറ്റുകളുടെ വില്പന ഓഗസ്റ്റില്‍ 30 ലക്ഷം കടന്നു. തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്തെ 11 നഗരങ്ങളില്‍ റോഡ് സുരക്ഷ ബോധവല്‍ക്കരണ ക്യാമ്പയിനുകളും ഹോണ്ട കഴിഞ്ഞ മാസം സംഘടിപ്പിച്ചു. ഹോണ്ട ഇന്ത്യ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രത്യേക വീഡിയോ കാമ്പയിനും നടത്തി. ഇതിന് പുറമേ 2024 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്റ് കപ്പില്‍ ഹോണ്ട റേസിങ് ഇന്ത്യ ടീം റൈഡര്‍മാരുടെ മികച്ച പ്രകടനത്തിനും പോയ മാസം സാക്ഷിയായി.
മൂന്നാം റൗണ്ടില്‍ സിദ്ദേഷ് സാവന്ത് എതിരാളികള്‍ ഇല്ലാതെ കുതിച്ചു. സാവിയോണ്‍ സാബു, ബീധാനി രാജേന്ദ്ര എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: