ചെന്നൈ : തനിക്കെതിരെ പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കുകയും മാനനഷ്ടത്തിന് നോട്ടീസയയ്‌ക്കുകയും ചെയ്ത നടി റിമ കല്ലിംഗലിന്റെ നടപടിയില്‍ പ്രതികരണവുമായി ഗായിക സുചിത്ര. റിമ കല്ലിംഗലിന്റെ പരാതിയില്‍ തനിക്കെതിരെ കേസെടുക്കാനാകില്ല. കേസെടുക്കേണ്ടത് അഭിമുഖം വന്ന ചാനലിനെതിരെയാണെന്നും ഗായിക വ്യക്തമാക്കി.
നടി റിമ കല്ലിങ്കലിന്റെ കൊച്ചിയിലെ വീട്ടില്‍ ലഹരി പാര്‍ട്ടി സംഘടിപ്പിക്കാറുണ്ടെന്നാണ് സുചിത്രയുടെ ആരോപണം. പാര്‍ട്ടിയില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുക്കാറുണ്ടായിരുന്നു. നിരോധിത വസ്തുക്കള്‍ പാര്‍ട്ടിയില്‍ ഉപയോഗിച്ചിരുന്നുവെന്നും ഇത് റിമയുടെ കരിയറിനെ തന്നെ ബാധിച്ചിട്ടുണ്ടെന്നും സുചിത്ര ആരോപിച്ചു.
യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുചിത്ര, റിമ കല്ലിംഗലിനെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയത്. ഈ ആരോപണങ്ങള്‍ നിഷേധിച്ച താരം പ്രത്യേക അന്വേഷണ സംഘത്തെ സമീപിച്ചതായും, ഗായികയ്‌ക്കെതിരെ പരാതി നല്‍കിയതായും സാമൂഹ്യ മാധ്യമത്തിലൂടെ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക