ചെന്നൈ: ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിൽ മുൻനിര താരങ്ങൾ മൗനം വെടിയണമെന്നും സിനിമാ മേഖലയിൽ അന്യായമായി പെരുമാറിയ നടിമാരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കണമെന്നും നടി രാധിക ശരത്കുമാർ. അനീതിക്ക് ഇരയായ മലയാള സിനിമയിലെ സ്ത്രീകൾക്ക് പിന്തുണ നൽകുന്ന അവരുടെ പ്രസ്താവന പീഡനം നേരിടുന്ന നടിമാരുടെ പ്രതീക്ഷ വർധിപ്പിക്കുമെന്നും അവർ പറഞ്ഞു.
മലയാള സിനിമയിലെ ലൈംഗികാതിക്രമങ്ങൾ, കാസ്റ്റിംഗ് കൗച്ച്, ലോബിയിംഗ് എന്നിവയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഹേമ കമ്മറ്റി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ റിപ്പോർട്ട് പീഡനത്തിലൂടെ കടന്നുപോയ സ്ത്രീകൾക്ക് പ്രതീക്ഷ നൽകും.
ഇൻഡസ്ട്രിയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് പുരുഷ അഭിനേതാക്കളാണെന്ന് ഞാൻ തന്റെ ഭർത്താവിനോട് (ആർ ശരത്കുമാർ) പറഞ്ഞിട്ടുണ്ട്. അതിനാൽ പ്രശ്‌നങ്ങൾ നേരിടുന്ന വനിതാ കലാകാരികൾക്ക് പിന്തുണയുമായി അദ്ദേഹവും രംഗത്തെത്തണമെന്നും രാധിക മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അടുത്തിടെ ഒരു മലയാള സിനിമാ സെറ്റിലെ വാനിറ്റി വാനിനുള്ളിൽ ഒളിക്യാമറ സ്ഥാപിച്ചെന്ന് ആരോപിച്ചതും രാധിക എടുത്ത് പറഞ്ഞു. ചലച്ചിത്രമേഖലയിലെ അന്യായമായ കീഴ്‌വഴക്കങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്നും വനിതാ കലാകാരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്ന സംവിധാനവും അവർ ആവശ്യപ്പെട്ടു.
2017ലെ നടിയെ ആക്രമിച്ച കേസിന് ശേഷം കേരള സർക്കാർ രൂപീകരിച്ച ജസ്റ്റിസ് കെ ഹേമ കമ്മിറ്റിയാണ് മലയാള സിനിമാ വ്യവസായത്തിലെ സ്ത്രീകൾക്കെതിരായ പീഡനത്തിന്റെയും ചൂഷണത്തിന്റെയും സംഭവങ്ങൾ വെളിപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: