കൊൽക്കത്ത : പശ്ചിമ ബംഗാൾ സർക്കാരിനെ ചെറിയ ഹൃദയമുള്ളവർ എന്ന് വിശേഷിപ്പിച്ച് പശ്ചിമ ബംഗാൾ ബിജെപി ജനറൽ സെക്രട്ടറിയും എംഎൽഎയുമായ അഗ്നിമിത്ര പാൽ. ദേശീയ വാർത്ത ഏജൻസിയോട് സംസാരിക്കുകയായിരുന്നു അവർ.
“നിർഭാഗ്യവശാൽ, സർക്കാരിന് വളരെ ചെറിയ ഹൃദയമുണ്ട്. മമത ബാനർജിയുടെ സർക്കാർ കോഴിഹൃദയമാണ്. മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയ്‌ക്ക് വേണ്ടി നിയമസഭയിൽ ചരമക്കുറിപ്പ് അവതരിപ്പിച്ചു. ആർജി കറിലെ സഹോദരിയുടെ പേര് അവിടെ ഇല്ല എന്നത് കണ്ട് ഞങ്ങൾ ഞെട്ടി. ഇതിനെതിരെ ഞങ്ങളുടെ വക്താക്കൾ സംസാരിച്ചപ്പോൾ പേര് പറയാൻ സ്പീക്കർ ആവശ്യപ്പെട്ടു. ഞങ്ങൾക്ക് പേര് പറയാൻ കഴിയില്ല, പക്ഷേ അവർക്ക് പെൺകുട്ടിയെ ‘ആർജി കർ മകൾ’ എന്ന് അഭിസംബോധന ചെയ്യാമായിരുന്നു. ഇത് സർക്കാരിന്റെ മനോഭാവമാണ് കാണിക്കുന്നത്. മുഖ്യമന്ത്രി പദയാത്ര നടത്തി. കപിൽ സിബലിനെ സുപ്രീം കോടതിയിൽ നിർത്തുന്നു,”- അഗ്നിമിത്ര പാൽ പറഞ്ഞു.
അതേ സമയം സിലിഗുരിയിൽ ആർജി കർ കേസിലെ ഇരയ്‌ക്ക് നീതി ലഭിക്കണമെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രാജിവയ്‌ക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ എസ്ഡിഒ ഓഫീസിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. കൂടാതെ കൊൽക്കത്ത പോലീസ് കമ്മീഷണർ വിനീത് ഗോയല് ഉടന് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ജൂനിയർ ഡോക്ടർമാർ പ്രതിഷേധിച്ചു.
ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ വനിതാ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് ഈ പ്രതിഷേധം. ഓഗസ്റ്റ് ഒമ്പതിന് ആശുപത്രിയിലെ സെമിനാർ ഹാളിലാണ് ട്രെയിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തെ തുടർന്ന് മുഖ്യമന്ത്രി മമത ബാനർജിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി കനത്ത പ്രതിഷേധങ്ങളാണ് നടത്തി വരുന്നത്. അതേ സമയം സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ സിവിൽ വോളണ്ടിയർ സഞ്ജയ് റോയിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക