ആലപ്പുഴ: വഖഫ് ഭേദഗതി ബില്ലിനെതിരെ മത വികാരം ആളിക്കത്തിക്കാന്‍ കൊടിക്കുന്നില്‍ സുരേഷ് എംപി.
ബില്ല് സംബന്ധിച്ച് മുസ്ലിം സംഘടനകളുടെ മാത്രം യോഗം വിളിച്ചു ചേര്‍ത്തിരിക്കുകയാണ് എംപി. മുസ്ലിം സംഘടന നേതാക്കന്മാരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കേള്‍ക്കാനും അവ ക്രോഡീകരിച്ച് റിപ്പോര്‍ട്ടായി പ്രതിപക്ഷ നേതാവ് രാഹുലിനും ജെപിസിയിലെ ഇന്‍ഡി മുന്നണി എംപിമാര്‍ക്കും നല്കുന്നതിനുവേണ്ടിയാണ് യോഗം എന്നാണ് എംപി അറിയിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ മുസ്ലിം ജമാഅത്ത് ഓഡിറ്റോറിയത്തിലാണ് യോഗം,
നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടത്തരുതെന്ന് ആവശ്യപ്പെട്ട് ആദ്യം കത്തയച്ചതും കൊടിക്കുന്നിലായിരുന്നു. നിലവില്‍ വഖഫ് ഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ കരുതിയതു പോലെ മുസ്ലിം സംഘടനകളില്‍ നിന്ന് അതിരൂക്ഷമായ എതിര്‍പ്പോ പ്രക്ഷോഭങ്ങളോ ഉണ്ടാകാത്ത സാഹചര്യത്തിലാണ് എംപി യോഗം വിളിക്കുന്നത് എന്നതാണ് ശ്രദ്ധേയം. കൂടാതെ ഇതര മതസ്ഥരുടെയും ആരാധനാലയങ്ങളുടെയും ഭൂമികള്‍ വരെ വഖഫ് സ്വത്താണെന്ന് അവകാശ വാദങ്ങള്‍ രാജ്യത്ത് വിവിധ മേഖലകളില്‍ ആശങ്കയും സൃഷ്ടിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക