തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി, എഡി ജി പി എം ആര് അജിത് കുമാര്‍, പത്തനംതിട്ട എസ് പിയായിരുന്ന സുജിത് ദാസ് എന്നിവര്‍ക്കെതിരെ പി വി അന്‍വര്‍ എം എല്‍ എയുടെ വെളിപ്പെടുത്തല്‍ വിവാദമായിരിക്കെ പി ശശിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇടത് സ്വതന്ത്ര എംഎല്‍എ കാരാട്ട് റസാഖും രംഗത്തെത്തി.
പി ശശി ധിക്കാരിയും അഹങ്കാരിയുമാണെന്ന് കാരാട്ട് റസാഖ് പറയുന്നു.പദവിയുപയോഗിച്ച് ഉദ്യോഗസ്ഥരുടെ കൊള്ളയ്ക്കും കൊലയ്ക്കും പി ശശി സംരക്ഷണം നല്‍കുകയാണെന്നും കാരാട്ട് റസാഖ് കുറ്റപ്പെടുത്തി. പാര്‍ട്ടിക്കാര്‍ക്കല്ല കള്ളന്മാര്ക്കും കൊള്ളക്കാര്‍ക്കുമാണ് ശശിയുടെ പരിഗണന.
നേരത്തെ എ ഡി ജി പി അജിത് കുമാര്‍ ക്രിമിനലാണെന്നും പിന്തുണ നല്‍കുന്നത് പി ശശിയാണെന്നുമായിരുന്നു പി വി അന്‍വറിന്റെ ആരോപണം.
അന്‍വറും കാരാട്ട് റസാഖും മാത്രമല്ല, കെ ടി ജലീല്‍ എം എല്‍ എയും രൂക്ഷ വിമര്‍ശനമാണ് പി ശശിക്കെതിരെയും എഡിജിപി അജിത് കുമാറിനെതിരെയും ഉയര്‍ത്തുന്നത്. അന്‍വറിന് പിന്നാലെ ഉദ്യോഗസ്ഥ തലത്തില്‍ ശുദ്ധീകരണം നടത്തുമെന്ന പ്രഖ്യാപനവുമായി ഇറങ്ങിയിരിക്കുകയാണ് കെ.ടി ജലീല്‍. ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടാന്‍ പോര്‍ട്ടല്‍ തുടങ്ങും. ഇനി തെരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല.അവസാന ശ്വാസം വരെ സി.പി.എം സഹയാത്രികനായി തുടരുമെന്നും കെ.ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ച
പ്രതികരിക്കാൻ ഇവിടെ എഴുതുക: