India

ബംഗാൾ ഗുണ്ടകളുടെയും ബലാത്സംഗക്കാരുടെയും കൈകളിലാണ് ; സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം വേണമെന്ന് സുവേന്ദു അധികാരി

മുഖ്യമന്ത്രി പദവിയിൽ തുടരാൻ മമതയ്ക്ക് ധാർമ്മിക അവകാശം ഇല്ല

Published by

കൊൽക്കത്ത: പശ്ചിമബംഗാളിലെ തൃണമൂൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരിനെതിരെ രൂക്ഷമായ ഭാഷയിൽ രംഗത്തെത്തി പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. മുഖ്യമന്ത്രി മമത ബാനർജി രാജിവയ്‌ക്കണമെന്നും സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ക്രമസമാധാന നിലയെച്ചൊല്ലി തൃണമൂൽ കോൺഗ്രസ്സിനെ കടന്നാക്രമിച്ച അധികാരി സംസ്ഥാനം ഗുണ്ടകളുടെയും ബലാത്സംഗക്കാരുടെയും കൈകളിലാണെന്ന് ആരോപിച്ചു. ഇന്നലെ മുതൽ 7 സംഭവങ്ങൾ ഉണ്ടായി. അക്രമികൾ എല്ലാവരും ടിഎംസിയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.

ബംഗാൾ ഗുണ്ടകളുടെയും ബലാത്സംഗക്കാരുടെയും കൈകളിലാണ്. മമത ബാനർജിയാണ് ഇതിന്റെ വേരും ശില്പിയും. ഇറങ്ങിപ്പോകൂ, മമത. അവർ രാജിവയ്‌ക്കണം. ഇത്തരത്തിലുള്ള സംഭവങ്ങളിലെ പ്രധാന രോഗവും വൈറസും മമതയാണെന്നും അധികാരി ആരോപിച്ചു.

ഇതിനു പുറമെ മമത ബാനർജി രാജി വച്ച് രാഷ്‌ട്രപതി ഭരണമാണ് ബംഗാളിന്റെ അടിസ്ഥാന യാഥാർത്ഥ്യം. ഈ സാഹചര്യത്തെ നേരിടാൻ തങ്ങൾ ബിജെപി എംഎൽഎമാർ തയ്യാറാണ്. തങ്ങൾ മമത ബാനർജിയെ തുറന്നുകാട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം ബിർഭൂമിലെ സർക്കാർ ആശുപത്രിയിൽ നഴ്‌സിനെ പീഡിപ്പിച്ച സംഭവത്തിൽ കേന്ദ്രമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ സുകാന്ത മജുംദാറും മുഖ്യമന്ത്രി മമതയെ കടന്നാക്രമിച്ചിരുന്നു. ഭരണത്തിന്റെയും പോലീസ് സംവിധാനത്തിന്റെയും പരാജയത്തെ അദ്ദേഹം കുറ്റപ്പെടുത്തി.

ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി പദവിയിൽ തുടരാൻ മമതയ്‌ക്ക് ധാർമ്മിക അവകാശം ഇല്ലെന്നും അവർ രാജിവച്ചാൽ അത് സംസ്ഥാനത്തിന് ഗുണം ചെയ്യുമെന്നും മജുംദാർ വ്യക്തമാക്കിയിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക