ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ട് പേര് കൊല്ലപ്പെട്ടു.
രണ്ട് പൊലീസുകാര്‍ക്കും മാദ്ധ്യമപ്രവര്‍ത്തകനുമുള്‍പ്പെടെ പത്ത് പേര്‍ക്ക് പരിക്കേറ്റു. വെടിവയ്പും സ്ഫോടനവും ഉണ്ടായി.
വെസ്റ്റ് ഇംഫാല്‍ ജില്ലയിലുണ്ടായ വെടിവയ്പില്‍ സുര്‍ബല എന്ന സ്ത്രീ മരിച്ചു. ഇവരുടെ 12 വയസുള്ള മകള്‍ പരിക്കേറ്റ് ചികിത്സയിലാണ്. ഇംഫാലിലെ കൗത്രുകിലാണ് ആക്രമണമുണ്ടായത്. കുക്കി വിഭാഗം ഹൈടെക് ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് കരുതുന്നത്.
ഞായറാഴ്ച ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെ പലയിടത്തും വെടിവയ്പ്പ് ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ഡ്രോണുകള്‍ ഉപയോഗിച്ച് ബോംബുകള്‍ വര്‍ഷിച്ചെന്ന് പ്രദേശവാസികള്‍ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: