ന്യൂദല്‍ഹി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മീഡിയ എക്സിക്യൂട്ടീവും എഴുത്തുകാരനുമായ ഉമേഷ് ഉപാധ്യായ(65) അന്തരിച്ചു. ടെലിവിഷന്‍ രംഗത്തും ഡിജിററല്‍ മീഡിയ രംഗത്തും ശ്രദ്ധേയമായ പ്രവര്‍ത്തനത്തിലൂടെ വ്യക്തിമുദ്ര പതിപ്പിച്ചു. ടെലിവിഷന്‍ ജേണലിസത്തിന്റെ ആദ്യനാളുകളില്‍ത്തന്നെ അദ്ദേഹം ആ രംഗത്ത് ശ്രദ്ധേയനായി.
സി.ന്യൂസ് റിലയന്‍സ് മീഡിയ, തുടങ്ങി നിരവധി മാധ്യമ സ്ഥാപനങ്ങളില്‍ ഉന്നത പദവികള്‍ വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ‘വെസ്റ്റേണ്‍ മീഡിയ നറേറ്റീവ്സ് ഓണ്‍ ഇന്ത്യ – ഗാന്ധി ടു മോദി’ എന്ന പുസ്തകം വിദേശ മാധ്യമങ്ങളുടെ ഭാരത വിരുദ്ധ അജണ്ട തുറന്നുകാട്ടുന്ന ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പുസ്തകമാണ്. ആര്‍എസ്എസ് പ്രചാര്‍ വിഭാഗിലെ അഖില ഭാരതീയ ടോളി അംഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: