തിരുവനന്തപുരം: ചീഫ് സെക്രട്ടറിയായി വിരമിക്കുന്ന ഭര്‍ത്താവ് ആ സ്ഥാനം ഭാര്യയെ ഏല്പിച്ചപ്പോള് കേരളത്തില്‍ നടന്ന ഈ സംഭവം ഇന്ത്യന്‍ ചരിത്രമായി മാറി. കാരണം ഇതിന് മുന്‍പ് ഇന്ത്യയില്‍ എവിടെയും ഭാര്യയും ഭര്‍ത്താവും ഒരു സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിമാരായി തുടര്‍ച്ചയായി ഇരുന്നിട്ടില്ല.
ശശി തരൂര്‍ എംപി ഇത് സംബന്ധിച്ച ഒരു സമൂഹമാധ്യമപോസ്റ്റ് പങ്കുവെയ്ക്കുകയും ചെയ്തു. കേരളത്തിലെ ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്നും വിരമിക്കുന്ന വി.വേണു ആ സ്ഥാനം തന്റെ ഭാര്യ ശാരദ മുരളീധരനെ ഏല്പിക്കുകയായിരുന്നു. ഇവര്‍ രണ്ടു പേരും 1990ലെ ഐഎഎസ് ബാച്ചിലെ അംഗങ്ങളായിരുന്നു.
For the first time in India (at least as far as anyone can remember!), Kerala’s outgoing ChiefSecretary, Dr V, Venu, handed over the CS’s post to his wife, Sarada Murlidharan, at a formal handover ceremony at the secretariat in Thiruvananthapuram. Both are IAS officers of the… pic.twitter.com/E0nZmDDIWi
— Shashi Tharoor (@ShashiTharoor) September 1, 2024
പത്ത് പ്രശ്നങ്ങള്‍ തലയില്‍ തന്നാല്‍ പെട്ടെന്ന് പെട്ടെന്ന് പരിഹാരം കണ്ടെത്തുന്ന ആളാണ് താനെന്ന് വേണു പറയുന്നു. ആ പത്ത് പരിഹാരത്തില്‍ ആറെണ്ണം ശരിയായി വരുമ്പോള്‍ നാലെണ്ണം തെറ്റായിപ്പോകാനും സാധ്യതയുണ്ടെന്ന് വേണു. പക്ഷെ പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നത് തന്നെ സംബന്ധിച്ചിടത്തോളം ഏറെ താല്പര്യമുളവാക്കുന്ന ഒന്നാണെന്നും വേണു പറയുന്നു. എന്നാല്‍ തന്റെ ഭാര്യ ശാരദ ഇക്കാര്യത്തില്‍ വ്യത്യസ്തയാണെന്ന് വേണു പറയുന്നു. താന്‍ എടുത്തുചാടുന്ന ആളാണെങ്കില്‍ ശാരദ ആഴത്തില്‍ ചിന്തിക്കുന്ന ആളാണെന്നും വേണു പറയുന്നു. ഒരു യൂട്യൂബ് ചാനലിന് ഭാര്യയും ഭര്‍ത്താവും സംയുക്തമായി നല്കിയ അഭിമുഖത്തിലാണ് വേണു ഇക്കാര്യം വിവരിക്കുന്നത്. പക്ഷെ ഇനി കേരളം ശാന്തസ്വഭാവമുള്ള ചീഫ് സെക്രട്ടറിയുടെ ഓഫീസാണ് ശാരദയുടെ കാലത്ത് കാണാന്‍ പോകുന്നതെന്ന് വേണു പറയുന്നു.
മക്കളെ വളര്‍ത്തുന്നത് വലിയ ഭാരമായിരുന്നെന്നും മക്കളെ പലപ്പോഴും താന്‍ മിസ് ചെയ്യുമ്പോഴും അവരുടെ അച്ഛനായ വേണുവിന് അത് പ്രശ്നമായിരുന്നില്ലെന്നും ചെറിയ പുഞ്ചിരിയോടെ ശാരദ മുരളീധരന് പറയുന്നു. ഭര്‍ത്താവ് അതേ കേഡറില്‍ ജോലി ചെയ്യുമ്പോള്‍ ഒരു തടസ്സമാകുന്നതിന് പകരം പരസ്പരപൂരകങ്ങളാകാനാണ് അത് സഹായിച്ചതെന്നും ശാരദാ മുരളീധരന് പറയുന്നു. വേണു റെസ്പോണ്സിബിള് ടൂറിസത്തില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ അതില്‍ സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിയുണ്ട്, ഇക്കണോമിക് റെസ്പോണ്‍സിബിലിറ്റിയുണ്ട്, കള്‍ച്ചറല്‍ റെസ്പോണ്‍സിബിലിറ്റിയുണ്ട്-അപ്പോള്‍ അതില്‍ ഇക്കണോമിക് റെസ്പോണ്സിബിലിറ്റി കുടുംബശ്രീയുടെ കൂടെ ചെയ്യാമെന്ന് ഞങ്ങള്‍ക്കിടയില്‍ പരസ്പരധാരണയുണ്ടായെന്നും. (അക്കാലത്ത് കുടുംബശ്രീയുടെ ചുമതല ശാരദ മുരളീധരനായിരുന്നു.) ശാരദ മുരളീധരന് പറയുന്നു. അന്ന് ഞങ്ങള്‍ക്ക് പരസ്പരം ചര്‍ച്ച ചെയ്ത് അത് കൂട്ടായ ഒരു സംഗതിയാക്കി കൊണ്ടുവരാന്‍ കഴിഞ്ഞെന്നും ശാരദാ മുരളീധരന് പറയുന്നു. ഭര്‍ത്താവ് പുതിയ കാര്യങ്ങളോട് ആവേശത്തോടെ പ്രതികരിച്ച് പ്രവര്‍ത്തിക്കുന്ന ആളാണെന്നും പലപ്പോഴും അത് വിജയത്തിലെത്താറുണ്ടെന്നും എന്നാല്‍ താന്‍ കൂടുതല്‍ ചിന്തിക്കുന്ന ആളാണെന്നും ശാരദാ മുരളീധരന്.
രണ്ടുപേരും തുടരെത്തുടരെ ചീഫ് സെക്രട്ടറിമാരാകുമെന്ന് ഒരിയ്ക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇത് ആകസ്മികത മാത്രമാണെന്നും ശാരദാ മുരളീധരന് പറയുന്നു. തങ്ങളുടെ കാലത്ത് പത്ത് ശതമാനം സ്ത്രീകളേ ഐഎഎസില്‍ കയറി വരാറുള്ളൂവെന്നും തങ്ങള്‍ പരസ്പരം വിവാഹം ചെയ്തതും ഒരേ ബാച്ചായിരുന്നതും കേരളത്തില്‍ തന്നെ ഔദ്യോഗിക ജീവിതം തുടരാമെന്ന് തീരുമാനിച്ചതും എല്ലാം ഈ അത്യപൂര്‍വ്വതയ്ക്ക് വഴിവെച്ചെന്നും ശാരദാമുരളീധരന് പറയുന്നു.
ഈ നിയമനം രാഷ്ട്രീയമാണോ എന്ന ചോദ്യത്തിന് തങ്ങള്‍ രണ്ട് സര്‍ക്കാരിലും ജോലി ചെയ്തിട്ടുണ്ടെന്നായിരുന്നു ശാരദയുടെ മറുപടി. പക്ഷെ ജില്ലാ കളക്ടര്‍മാരായി ഇരുവരും എത്തുമ്പോള്‍ ഇടത് സര്‍ക്കാരുകളായിരുന്നു അധികാരത്തിലെന്നും പിന്നീട് കുടുംബശ്രീയില്‍ ആറ് വര്‍ഷം താന്‍ ഇരുന്നതും ഒരു കാരണമാകാമെന്നും ശാരദ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: