Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കനവായിരുന്നു കെ.ജെ. ബേബി

Janmabhumi Online by Janmabhumi Online
Sep 1, 2024, 11:00 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കല്‍പ്പറ്റ: ഏറെ ചര്‍ച്ചയാവുകയും തെറ്റിദ്ധരിക്കപ്പെടുകയും ശരികള്‍ ഒരുപാടുണ്ടായിരിക്കുകയും ചെയ്ത് ജീവിതമായിരുന്നു അന്തരിച്ച കനവ് ബേബി എന്നറിയപ്പെട്ടിരുന്ന കെ.ജെ. ബേബി. സാഹിത്യകാരന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍, രാഷ്‌ട്രീയ പ്രവര്‍ത്തകന്‍, വനവാസി ക്ഷേമ പ്രവര്‍ത്തകന്‍, നക്‌സലൈറ്റ് എന്നിങ്ങനെ പല തരത്തിലുള്ള വിലയിരുത്തലുകള്‍ ബേബിയെക്കുറിച്ചുവന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളവരും വനവാസി ഗോത്ര സംസ്‌കാരത്തിന്റെ സംരക്ഷണത്തിന്, അവരുടെ സാമൂഹ്യ ഉന്നമനത്തിന് ബേബി ചെറുതല്ലാത്ത പങ്ക് വഹിച്ചുവെന്നത് വാസ്തവമാണെന്ന് സമ്മതിക്കാറുണ്ട്.

കണ്ണൂരിലെ മാവിടി എന്ന ചെറുഗ്രാമത്തില്‍ ജനിച്ചുവളര്‍ന്നയാളാണ് കെ.ജെ. ബേബി. വിവിധ ജീവിത പ്രതിസന്ധികള്‍ മൂലം 1973ല്‍, 19-ാം വയസുള്ളപ്പോള്‍, കുടുംബം കുടിയേറി വയനാട്ടിലെ താന്നിക്കലിലെത്തി. ഉപജീവനത്തിന് കൃഷി ചെയ്തു. മിക്കവരും ആ മാര്‍ഗത്തിലായിരുന്നു. ജന്മിഗൃഹങ്ങളും, കുടിയേറ്റ കര്‍ഷകരും, അടിയോര്‍, പണിയര്‍ എന്നീ വനവാസി വിഭാഗക്കാരുമായിരുന്നു അധികവും. വനവാസികളുടെ ജീവിതം അനുഭവിച്ചറിഞ്ഞു. പ്രമുഖ എഴുത്തുകാരായ പി. വത്സല, കെ. പാനൂര്‍ എന്നിവരുടെ പുസ്തകങ്ങള്‍ വഴി കൂടുതല്‍ അറിഞ്ഞു.

പിന്നീട് ബോംബെയില്‍ പഠിക്കാന്‍ പോയെങ്കിലും അധികം വൈകാതെ മടങ്ങി. വായനയും സഞ്ചാരവും സമ്പര്‍ക്കവുമായിരുന്നു പിന്നീട്. അറിഞ്ഞും അറിഞ്ഞത് പറഞ്ഞും ഗ്രാമങ്ങളിലും നഗരങ്ങളിലും നടന്നു. സ്വതന്ത്ര ചിന്തകളും പ്രചാരണ പരിപാടികളുമായി ഒറ്റയ്‌ക്ക് നടന്ന ബേബിയുടെ അയഞ്ഞ കുപ്പായവും വളര്‍ന്ന താടിയും ‘താടിക്കാരന്‍’ എന്ന് വയനാട്ടുകാര്‍ക്കിടയില്‍ അറിയപ്പെടാന്‍ ഇടയാക്കി.

ഒരിക്കല്‍ അവിചാരിതമായി പരിചയപ്പെട്ട വനവാസി പെണ്‍കുട്ടിയുടെ അവസ്ഥയറിഞ്ഞ്, അവര്‍ക്ക് സ്വന്തം വീട്ടില്‍ അഭയം കൊടുക്കാന്‍ തയാറായി. അങ്ങനെ മൂന്നുപേരെ വീട്ടില്‍ നിര്‍ത്തി പഠിപ്പിക്കാന്‍ വീട്ടുകാരുടെ എതിര്‍പ്പും അവഗണിച്ചു. അനൗപചാരികമായി ആവശ്യമുള്ളവര്‍ക്കെല്ലാം അക്ഷരവും വിദ്യയും പറഞ്ഞുകൊടുക്കാന്‍ വീട്ടില്‍ പാഠശാലതന്നെ തുടങ്ങി. തുടക്കത്തില്‍ അഞ്ചുപേര്‍ ആയിരുന്നു. ക്രമത്തില്‍ പഠിതാക്കള്‍ കൂടി. സന്ധ്യക്ക് പണി കഴിഞ്ഞ് മുതിര്‍ന്നവരും അക്ഷരം പഠിക്കാനായി അവിടെ ചെന്നു. എന്നാല്‍ ബേബിയുടെ പാട്ടും വിവരണങ്ങളുമാണ് ആളുകള്‍ക്ക് പിടിച്ചത്. അങ്ങനെ വനവാസികളുടെ ഭാഷ പഠിച്ച്. പാട്ടുകള്‍ ഉണ്ടാക്കി, അത് പാടി നടന്നു, അവരില്‍ ഒരാളായി. പിന്നീട് അവരുടെ പുരോഗതിക്കായി പ്രവര്‍ത്തനത്തിനിറങ്ങി. ഗോത്രവിഭാഗത്തിലെ ഭാഷയും അനുഷ്ഠാനങ്ങളും പാട്ടുകളും അന്യംനിന്നുപോകുന്നെന്ന് മനസിലാക്കികൊണ്ട് അവരുടെ ചരിത്രത്തെയും സംസ്‌കാരത്തെയും വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തി. അതിന് സാഹിത്യവും കലാവിഷ്‌കാരങ്ങളും നടത്തി. വനവാസികളുടെ ജീവിതം അടയാളപ്പെടുത്തുകയായിരുന്നു ലക്ഷ്യം. നഗരങ്ങളിലും ഗ്രാമങ്ങളിലും ബേബി ചൊല്‍ക്കാഴ്ചകളും കവിയരങ്ങുകളും നടത്തി. നാടകങ്ങളും നോവലും ശക്തമായ ഭാഷയിലും ആഖ്യാനത്തിലും എഴുതി. അവ അവതരിപ്പിച്ചു.

‘അപൂര്‍ണ’ എന്നായിരുന്നു ആദ്യകൃതിയുടെ പേര്. അത് അടിയക്കുടിലിലൂടെ ഗോത്രസമൂഹത്തിന്റെ കഥ പറയുന്ന നാടകമായിരുന്നു. വനവാസികളോടുള്ള ചൂഷണങ്ങളായിരുന്നു അത് വെളിച്ചത്തുകൊണ്ടുവന്നത്.

തിരുനെല്ലിയില്‍ ഒരിക്കല്‍ കണ്ട അടിയോരുടെ അനുഷ്ഠാനമായ നാട്ടുഗദ്ദിക കണ്ട്, അതേക്കുറിച്ചറിഞ്ഞ്, ആ മാതൃകയില്‍ നാടകം രചിച്ചു. അതാണ് ‘നാട്ടുഗദ്ദിക’ നാടകമയായത്. അടിയന്തരാവസ്ഥക്കാലത്ത് ഈ നാടകവുമായി കേരളമെമ്പാടും ബേബി സഞ്ചരിച്ചു. അതിന്റെ പേരില്‍ മര്‍ദ്ദനവും പോലീസ് കേസുകളും ജയില്‍വാസവും അനുഭവിക്കേണ്ടി വന്നു.

കാടിനും നാടിനും മനുഷ്യര്‍ക്കും വേണ്ടി കല വിനിയോഗിച്ചു അദ്ദേഹം. സാമൂഹ്യ-സാംസ്‌കാരിപ്രവര്‍ത്തനമായിരുന്നു അതിന് രീതി. മാവേലിമന്റം എന്ന നോവല്‍ സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. വയനാട്ടിലെ ഗോത്രജീവിതമാണതില്‍. വനവാസികളില്‍നിന്ന് അന്യംനിന്നു പൊയ്‌ക്കൊണ്ടിരിക്കുന്ന സംസ്‌കാരത്തിന്റെ കാവലാളാകുകയായിരുന്നു അദ്ദേഹം. വയനാടിന്റെ ചരിത്രവും ആധിയും മാവേലിമന്റത്തിലുണ്ട്. മുട്ടത്തുവര്‍ക്കി സാഹിത്യ പുരസ്‌കാരവും കൊച്ചുബാവ പുരസ്‌കാരവും മാവേലി മന്റത്തിന് ലഭിച്ചു.

ഈ പ്രവര്‍ത്തനങ്ങളിലൂടെ ബേബി വിവാദ മനുഷ്യനായി. ബേബി നക്‌സല്‍ പ്രവര്‍ത്തകനാണെന്ന ആക്ഷേപം വന്നു. പോലീസ് കേസെടുത്തു. അക്കാലത്ത് നക്‌സല്‍ വേട്ട നടക്കുന്ന കാലമായതിനാല്‍ ബേബി ഒളിവില്‍ പോയിരുന്നു. നാട്ടുഗദ്ദിക എഴുതിക്കൊണ്ടാണ് വീണ്ടും പ്രകടമായ പ്രവര്‍ത്തനത്തിന് വന്നത്. പിന്നീട് നക്‌സല്‍ പ്രവര്‍ത്തകനുമായി. 1984-ല്‍ ഷേര്‍ളിയെ വിവാഹം ചെയ്തു. ഇരുവരും ചേര്‍ന്ന് 1994-ല്‍ കനവ് എന്ന വിദ്യാഭ്യാസ പ്രസ്ഥാനം തുടങ്ങി. ഗോത്രസമൂഹത്തിന്റെ ഉന്നമനമാണ് ലക്ഷ്യം കണ്ടിരുന്നത്. അദ്ദേഹത്തിന്റെ രണ്ടു മക്കളും കനവിലാണ് പഠിച്ചത്. കനവിലെ കുട്ടികളെയും മുതിര്‍ന്നവരുമാണ് ബേബിയുടെ ഗുഡ എന്ന ചലച്ചിത്രത്തിലുള്ളത്.

Tags: KJ BabyForest Dweller Welfare WorkerNaxalitepoliticiansocial worker
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാണ്ഡമാലിൽ സുരക്ഷാ സേനയ്‌ക്ക് വൻ വിജയം ; രണ്ട് കുപ്രസിദ്ധ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഉദയ് എന്ന ഗജ്രാല രവി, നക്സലൈറ്റ് ചലപതിയുടെ ഭാര്യ അരുണ
India

ഛത്തീസ്ഗഢ്-ആന്ധ്ര അതിർത്തിയിൽ മൂന്ന് നക്സലൈറ്റ് നേതാക്കളെ സുരക്ഷാ സേന വധിച്ചു ; കൊല്ലപ്പെട്ടത് മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം

India

ഛത്തീസ്ഗഢ്-തെലങ്കാന അതിർത്തിയിലെ കുറഗുട്ടലു കുന്നുകളിൽ 31 നക്സലൈറ്റുകളെ വധിച്ച് സുരക്ഷാ സേന : സൈനികരെ ഓർത്ത് അഭിമാനിക്കുന്നുവെന്ന് അമിത് ഷാ

India

അമിത് ഷായുടെ മുന്നറിയിപ്പ് മാവോയിസ്റ്റുകൾ ചെവിക്കൊള്ളുന്നു : ഇന്നലെ തെലങ്കാനയിൽ കീഴടങ്ങിയത് 22 കുപ്രസിദ്ധ ഇടത് ഭീകരർ

India

നക്സലിസം ഇല്ലാതാക്കാനുള്ള അമിത് ഷായുടെ ദൃഢനിശ്ചയം പൂർത്തീകരിക്കും : ഇന്ന് 15 നക്സലൈറ്റുകൾ കൂടി കീഴങ്ങിയെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

മൂന്നിടങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്‌ട്രപതി; ഗോവയിൽ പശുപതി അശോക് ഗജപതി രാജു പുതിയ ഗവർണർ

ബാലഗോകുലം ദക്ഷിണകേരളം അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ഡോ. ഉണ്ണികൃഷ്ണന്‍, പൊതു കാര്യദര്‍ശി വി.എസ്. ബിജു

ഡോ. ഉണ്ണികൃഷ്ണന്‍ ബാലഗോകുലം ദക്ഷിണകേരളം അധ്യക്ഷന്‍: വി.എസ്. ബിജു പൊതു കാര്യദര്‍ശി

ചങ്കൂർ ബാബയുടെ പാക് ഐഎസ്ഐ ബന്ധം പുറത്തുവന്നു ; രാജ്യത്ത് മതപരിവർത്തനത്തിന്റെ വല വിരിച്ചത് മൂവായിരം അനുയായികൾക്കൊപ്പം 

കൈയ്യും വെട്ടും കാലും വെട്ടും ‘ ; 30 വർഷങ്ങൾക്കുശേഷമുള്ള ഈ AI കാലത്തും കമ്യൂണിസ്റ്റുകാരുടെ സ്വപ്നം മനുഷ്യ കുരുതിയാണ് : ഹരീഷ് പേരടി

ശബരിമലയിലേക്ക് പോലീസ് ഉന്നതന്റെ ട്രാക്ടർ യാത്ര; പ്രാഥമിക അന്വേഷണം തുടങ്ങി, യാത്ര ഹൈക്കോടതി ഉത്തരവ് ലംഘിച്ച്

വഞ്ചിപ്പാട്ടിന്‍ വരികളൊഴുകി ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ള സദ്യക്ക് തുടക്കമായി 

ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യയുടെ ബ്രഹ്മാസ്ത്രം ആവശ്യപ്പെട്ടത് 15 ലോകരാജ്യങ്ങൾ : സൗദിയും, ഖത്തറും, യുഎഇയും അടക്കമുള്ള മുസ്ലീം രാജ്യങ്ങൾ മുന്നിൽ

ഗുരുനാഥന്മാരെ ആദരിക്കുന്നതും ബഹുമാനിക്കുന്നതും ഭാരത പാരമ്പര്യത്തിന്റെ ഭാഗം: വത്സന്‍ തില്ലങ്കേരി

ബാലസംഘം പരിപാടിയിൽ കൊലക്കേസ് പ്രതിയും; പങ്കെടുത്തത് നിഖില്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ശ്രീജിത്ത്

അഭിനയ സരസ്വതി ബി.സരോജ ദേവി അന്തരിച്ചു; വിട പറഞ്ഞത് കന്നഡ സിനിമയിലെ ആദ്യ വനിതാ സൂപ്പർസ്റ്റാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies