പാലക്കാട്: എഡിജിപി എം ആര് അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നിയമവിരുദ്ധ ഫോണ്‍ ചോര്‍ത്തല്‍ നടക്കുന്നു എന്ന പി.വി അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തല്‍ ഗുരുതരമെന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്. ഫോണ്‍ ചോര്‍ത്തല്‍ വ്യക്തിയുടെ സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പി.ശശിക്കെതിരെ തുറന്നു പറച്ചില് നടത്തിയ പി.വി അന്‍വറിനെ സിപിഎം ഭയപ്പെടുകയാണെന്നും വി.മുരളീധരന് പറഞ്ഞു.
കേരളത്തിന് നട്ടെല്ലുള്ള മുഖ്യമന്ത്രിയില്ല. കേരള പൊലീസ് അധോലോക സംഘമായി.
ഫോണ്‍ ചോര്‍ത്താനായി ഇസ്രായേലിന്റെ പെഗാസസ് ചാര സോഫ്റ്റവെയര്‍ കേന്ദ്രത്തിന്റെ പക്കലുണ്ടെന്ന വ്യാജ ആരോപണവുമായി സുപ്രിംകോടതിയില്‍ പോയതാണ് സിപിഎം.ഏകാധിപത്യഭരണം അടിച്ചേല്‍പ്പിക്കാനും പ്രതിപക്ഷ നേതാക്കളെ വിരട്ടാനും കേന്ദ്രസര്‍ക്കാര്‍ ഫോണ്‍ ചോര്‍ത്തുന്നു എന്ന് ആരോപിച്ച സിപിഎമ്മിന് പിണറായി വിജയന്റെ വിശ്വസ്തനായ എഡിജിപിയുടെ നടപടിയില്‍ എന്തുണ്ട് ഉത്തരം എന്ന് മുരളീധരന് ചോദിച്ചു. രാഹുല്‍ ഗാന്ധിയുടെ പാര്‍ട്ടി വിഷയം ഏറ്റെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു
ഭരണഘടനയുടെ 22 -ാം വകുപ്പ് അനുശാസിക്കുന്ന ജീവിത സ്വാതന്ത്ര്യത്തിന് മേലുളള കടന്നുകയറ്റമാണ് ഫോണ്‍ ചോര്‍ത്തലെന്നും മുരളീധരന് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: