Local News

പതിനഞ്ച് ലക്ഷം രൂപയുടെ ബ്രൗൺഷുഗറുമായി ആസാം സ്വദേശി ഇക്ബാൽ അഹമ്മദ് പിടിയിൽ ; പ്രതിയുടെ കൈയ്യിലുണ്ടായിരുന്നത് മുന്തിയയിനം ബ്രൗൺഷുഗർ

ബ്രൗൺഷുഗർ പ്രത്യേക പായ്ക്കറ്റിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു

Published by

ആലുവ : നൂറ്റിയഞ്ച് ഗ്രാം ബ്രൗൺഷുഗറുമായി ഇതര സംസ്ഥാനത്തൊഴിലാളി പോലീസ് പിടിയിൽ. ആസാം നാഗോൺ സ്വദേശി ഇക്ബാൽ അഹമ്മദ് ഇക്ബാൽ അഹമ്മദ് (29)നെയാണ് വരാപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാളിൽ നിന്ന് ഒരു ലക്ഷത്തി എഴുപത്തിരണ്ടായിരം രുപയും കണ്ടെടുത്തു. പിടികൂടിയ മയക്കുമരുന്നിന് പതിനഞ്ച് ലക്ഷത്തോളം രൂപ വില വരും. കടമക്കുടി കോതാടുള്ള വാടക വീട്ടിൽ നിന്നാണ് മാരക സ്വഭാവമുള്ള ബ്രൗൺഷുഗർ പിടികൂടിയത്.

ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് ബ്രൗൺഷുഗർ കണ്ടെത്തിയത്. പ്രത്യേക പായ്‌ക്കറ്റിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു. അസാമിൽ നിന്ന് തീവണ്ടി മാർഗം നാട്ടിലെത്തിച്ച് ചെറിയ പായ്‌ക്കറ്റുകളിലാക്കി ഇതര സംസ്ഥാനത്തൊഴിലാളികൾക്കും, തദ്ദേശീയർക്കുമാണ് വിൽപ്പന.

ഇൻസ്പെക്ടർ പ്രശാന്ത് ക്ലിന്റ്, എസ്ഐമാരായ എസ്. സന്തോഷ് കെ. എക്സ്. ജോസഫ്, കെ. കെ. ദേവരാജ്, എഎസ്ഐമാരായ മനോജ് കുമാർ കെ. ആർ. സുഭാഷ് എസ്സിപിഓമാരായ റ്റി. എം. നെർഷോൺ ഹരീഷ് എസ് നായർ കെ. എസ്. രാഹുൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by