കൊച്ചി: കൊച്ചി: തനിക്ക് നേരെ ഉയരുന്നത് വ്യാജ ആരോപണങ്ങളാണെന്നും നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നുമുള്ള ജയസൂര്യയുടെ ഫേസ്ബുക്ക് കുറിപ്പിന് പിന്നാലെ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് നടി. തന്റെ ആരോപണം സത്യവും വ്യക്തവുമാണെന്നും പരാതിയിൽ ഉറച്ചുനിൽക്കുന്നതായും അവർ മാധ്യമങ്ങളോട്
പ്രതികരിച്ചു. തന്റെ ജീവിതത്തിൽ ആദ്യമായാണ് എഫ്.ഐ.ആർ ഫയൽ ചെയ്യുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ വ്യാജമാണെന്ന ജയസൂര്യയുടെ വാദം കള്ളമാണ്. താൻ ഉയർത്തിയത് തെറ്റായ ആരോപണങ്ങൾ അല്ലെന്നും പരാതിക്കാരിയായ നടി പറഞ്ഞു. താൻ പണം വാങ്ങിയിട്ടാണ് പരാതി നൽകിയതെന്ന് ആരോപണം ഉയർന്നു. ജയസൂര്യയുടെ പേര് പുറത്തുപറഞ്ഞത് സ്വന്തം അഭിമാനം സംരക്ഷിക്കാനാണ്. ഞാൻ കേസ് അവസാനിപ്പിക്കുകയാണെങ്കിൽ അത് ഒരിക്കലും എനിക്ക് നന്നായി വരില്ലെന്നും നടി പറഞ്ഞു.
പീഡനം പോലെ തന്നെ വേദനാജനകമാണ് വ്യാജ പീഡന ആരോപണം നേരിടേണ്ടി വരുന്നതെന്നും ഓർക്കുന്നത് നന്ന് എന്നയായിരുന്നു ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്.
തനിക്ക് നേരെ ഉയരുന്നത് വ്യാജപീഡന ആരോപണമാണെന്നാണ് ജയസൂര്യ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞത്. വ്യക്തിപരമായ ചില ആവശ്യങ്ങൾ കാരണം കഴിഞ്ഞ ഒരു മാസത്തോളമായി താൻ കുടുംബസമേതം അമേരിക്കയിലാണെന്നും ഇതിനിടയിലാണ് തീർത്തും അപ്രതീക്ഷിതമായി തനിക്ക് നേരെ രണ്ട് വ്യാജ പീഡനാരോപണങ്ങൾ ഉണ്ടാകുന്നത്, സ്വാഭാവികമായും മറ്റേതൊരു വ്യക്തിയെ പോലെ അത് തന്നെയും തകർത്തുവെന്നും ജയസൂര്യ പറയുന്നു.
അമേരിക്കയിലെ ജോലികൾ കഴിഞ്ഞ് ഉടൻ താൻ തിരിച്ചെത്തുമെന്നും നിരപരാധിത്വം തെളിയിക്കാനുള്ള നിയമ പോരാട്ടം തുടരുംമെന്നും ഈ ജന്മദിനം ഏറ്റുവും ദുഖപൂർണമാക്കിയതിന്, അതിൽ പങ്കാളിയായവർക്ക് നന്ദി, പാപം ചെയ്യാത്താവർ കല്ലെറിയട്ടടെ പാപികളുടെ നേരെ മാത്രമെന്നും ജയസൂര്യ കുറിപ്പിൽ പറയുന്നു.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം നിരവധി വെളിപ്പെടുത്തലുകളാണ് നടന്മാര്‍ക്കും സംവിധായകര്‍ക്കുമെതിരെ ഉയര്‍ന്നത്. അക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് ജയസൂര്യക്കെതിരെ രണ്ട് നടിമാര്‍ പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ പരാതി. ഇതിലൊരാളാണ് ഇപ്പോള്‍ ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: