Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സിപിഎം പറഞ്ഞു പറ്റിച്ചു; നിരഞ്ജന് വീട് സ്വപ്‌നങ്ങളില്‍ മാത്രം

കിളിമാനൂര്‍ ഗോവിന്ദ് by കിളിമാനൂര്‍ ഗോവിന്ദ്
Sep 1, 2024, 06:13 pm IST
in Thiruvananthapuram
അടിത്തറയില്‍ ഒതുങ്ങി കാടുകയറി കിടക്കുന്ന നിരഞ്ജന്റെ വീടിനുള്ള സ്ഥലവും 2023 ആഗസ്ത് 19 ന് എം.വി.ഗോവിന്ദന്‍ നിരഞ്ജന് കൈകൊടുത്ത ഫയല്‍ ചിത്രവും

അടിത്തറയില്‍ ഒതുങ്ങി കാടുകയറി കിടക്കുന്ന നിരഞ്ജന്റെ വീടിനുള്ള സ്ഥലവും 2023 ആഗസ്ത് 19 ന് എം.വി.ഗോവിന്ദന്‍ നിരഞ്ജന് കൈകൊടുത്ത ഫയല്‍ ചിത്രവും

കിളിമാനൂര്‍: നിരഞ്ജന് വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ അടക്കമുള്ള നേതാക്കള്‍ വന്ന് വാക്ക് നല്‍കി കൈകൊടുത്ത് ആഘോഷമാക്കി. അതിനായുള്ള 3 സെന്റ് ഭൂമിയുടെ ആധാരവും കൈമാറി. പക്ഷേ ഒരു വര്‍ഷം കഴിഞ്ഞിട്ടും വീട് നിര്‍മ്മാണം അടിത്തറയില്‍ ഒതുങ്ങി. ഇപ്പോള്‍ ഭൂമി കാടുമൂടിക്കിടക്കുന്നു. നിരഞ്ജന് ഒരു വീട് ഇപ്പോഴും സ്വപ്‌നങ്ങളില്‍ മാത്രം.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവാണ് നാവായിക്കുളം വെട്ടിയറ ആര്‍.എസ്.ലാന്റില്‍ നിരഞ്ജന്‍. കാസിമിന്റെ കടല്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബാലതാരത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. ഒറ്റ മുറിയിലായിരുന്നു അന്ന് നിരഞ്ജന്റെ താമസം. അതും വലിയ വാര്‍ത്തയായിരുന്നു. അങ്ങനെ ജയദേവന്‍ മാസ്റ്റര്‍ സ്മാരക പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ ഭാരവാഹികള്‍ വീടു വച്ച് നല്‍കുമെന്ന പ്രഖ്യാപനവുമായി രംഗത്ത് വന്നു. സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നതാണ് സൊസൈറ്റി. സിപിഎം ജില്ലാ കമ്മിറ്റി അംഗം അഡ്വ.മടവൂര്‍ അനില്‍ പ്രസിഡന്റും കിളിമാനൂര്‍ ഏര്യാ കമ്മിറ്റി അംഗം ഷാജഹാന്‍ സെക്രട്ടറിയുമായാണ് സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്.

2023 ആഗസ്ത് 19 ന് നാവായിക്കുളം ദേവസ്വം ആഡിറ്റോറിയത്തില്‍ നടന്ന പരിപാടിയിലായിരുന്നു 3 സെന്റ് ഭൂമിയുടെ ആധാരം കൈമാറിയതും എം.വി.ഗോവിന്ദന്‍ നിരഞ്ജന് കൈകൊടുത്ത് പ്രഖ്യാപനം നടത്തിയതും. ലൈഫ് പദ്ധതിയുടെ മഹത്വവും വീടില്ലാത്തവരുടെ ദുരിതവും വലിയവായില്‍ എല്ലാവരും പ്രസംഗിക്കുകയും ചെയ്തിരുന്നു. സിപിഎം വെട്ടിയറ ബ്രാഞ്ച് കമ്മിറ്റിയാണ് 3 സെന്റ് ഭൂമി വാങ്ങി നല്‍കിയത്. നാവായിക്കുളം പഞ്ചായത്തിലെ വെട്ടിയറ വാര്‍ഡിലാണ് ഭൂമി.

ബാലതാരത്തില്‍ നിന്നും വളര്‍ന്ന് ഡിഗ്രിവിദ്യാര്‍ത്ഥിയായ നിരഞ്ജന്‍ ഇപ്പോഴും ഷീറ്റ് മേഞ്ഞ ചെറിയ വീട്ടിലാണ് താമസം. പുതിയവീട് പണിതുനല്‍കുമെന്ന് പറഞ്ഞ് വാര്‍ത്തയാക്കിയവരും മുതലെടുത്തവരും ഒപ്പം നിര്‍ത്തി ഫോട്ടോയെടുത്തവരും നിരഞ്ജന് വീടായില്ലെന്ന വിവരം അറിഞ്ഞഭാവം പോലുമില്ല. ഇതേ സൊസൈറ്റിയുടെ ‘കരുത്തായ് കരുതലായ്’ പരിപാടിയുമായി എം.വി.ഗോവിന്ദന്‍ ഇന്ന് വീണ്ടും പള്ളിക്കലില്‍ വരുന്നുണ്ട്. നേതാവ് അന്ന് നല്‍കിയ വാക്കുപാലിക്കാനായില്ലെന്ന് ആരെങ്കിലും പറഞ്ഞുകൊടുക്കുമെന്നും തനിക്ക് പുതിയ വീട് ലഭിക്കുമെന്നും നിരഞ്ജനുപോലും പ്രതീക്ഷയറ്റു.

Tags: cpmNiranjanKilimanoorNiranjan's homeCPM State Secretary MV Govindan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

Kerala

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

Kerala

സിപിഎം നേതാവിനെതിരെ പീഡന പരാതി; ആത്മഹത്യക്ക് ശ്രമിച്ച് പരാതിക്കാരി

Ernakulam

തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം; സിപിഎമ്മില്‍ അതൃപ്തി, മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

Kerala

പെരുമ്പാവൂരില്‍ വെട്ടിലായി സിപിഎം; പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എതിരായി നിന്നയാളെ സ്വീകരിക്കേണ്ടി വന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.