മഥുര: ബിജെപി എംഎൽഎ രാജേഷ് ചൗധരിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ മൂന്ന് പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. മഥുരയിലെ സിറ്റി പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
ബിഎൻഎസ് സെക്ഷൻ 351 (4) (അജ്ഞാത ആശയവിനിമയത്തിലൂടെ ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 352 (സമാധാന ലംഘനം ഉണ്ടാക്കാൻ ഉദ്ദേശിച്ചുള്ള മനഃപൂർവം അപമാനിക്കൽ) എന്നിവ പ്രകാരം ശനിയാഴ്ച രവീന്ദ്ര ജാതവ്, ആസാദ് അൻസാരി, ഒരു അജ്ഞാത വ്യക്തി എന്നിവരുൾപ്പെടെ മൂന്ന് പേർക്കെതിരെ ഐടി നിയമത്തിലെ സെക്ഷൻ 67 എഫ്ഐആർ രജിസ്റ്റർ ചെയ്തുവെന്ന് അധികൃതർ പറഞ്ഞു.
ആഗസ്റ്റ് 25ന് രാത്രി ആരോ ഫോണിൽ വിളിച്ച് തന്നെയും മകനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് മഥുരയിലെ മാന്ദ് സീറ്റിൽ നിന്നുള്ള എംഎൽഎയായ ചൗധരി ആരോപിച്ചു. വീണ്ടും ആഗസ്റ്റ് 30 ന് തന്നെ ആരോ വിളിച്ച് ജാതീയവുമായ അധിക്ഷേപങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും നിങ്ങൾ ടിവിയിൽ ധാരാളം പ്രസ്താവനകൾ നൽകുന്നും അതിനാൽ നിങ്ങളെ കൊല്ലാൻ ഞങ്ങളുടെ നേതാവ് കൽപിച്ചിരിക്കുന്നുവെന്നും അക്രമികൾ ഭീഷണിപ്പെടുത്തി.
ഇതിനു പുറമെ തന്റെ നാവ് കൊണ്ടുവരുന്നയാൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്‌സ്’ വഴി 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ചൗധരി പരാതിയിൽ പറയുന്നു. കൂടാതെ പലതരത്തിലുള്ള ഭീഷണി പോസ്റ്റുകളും തനിക്കെതിരെ വരുന്നുണ്ടെന്നും എംഎൽഎ പറഞ്ഞു.
നേരത്തെ ആഗസ്റ്റ് 23 ന് നടന്ന ഒരു ടെലിവിഷൻ ചർച്ചയ്‌ക്കിടെ ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി മായാവതിയെ ഏറ്റവും അഴിമതിക്കാരിയായ നേതാവ് എന്ന് ചൗധരി വിളിച്ച് വിവാദം സൃഷ്ടിച്ചിരുന്നു. തുടർന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും ആസാദ് സമാജ് പാർട്ടി അധ്യക്ഷൻ ചന്ദ്രശേഖർ ആസാദും അദ്ദേഹത്തിന്റെ പരാമർശത്തെ രൂക്ഷമായി വിമർശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: