കൊച്ചി ; യഹോവ സാക്ഷികളുടെ പ്രാർത്ഥന കേന്ദ്രങ്ങളിൽ ബോംബ് ഭീഷണി. കൊച്ചി തോപ്പുംപടിയിലെ പ്രാർത്ഥന കേന്ദ്രത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്നാണ് സന്ദേശം . ഇന്ന് രാവിലെ എറണാകുളം പൊലീസ് കൺട്രോൾ റൂമിലാണ് ഫോൺ സന്ദേശം ലഭിച്ചത്. ഇതേതുടർന്ന് ജില്ലയിലെ യഹോവ സാക്ഷികളുടെ പ്രാർത്ഥന കേന്ദ്രങ്ങളിൽ പൊലീസ് പരിശോധന ആരംഭിച്ചു.
കഴിഞ്ഞ ഒക്ടോബറിൽ കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനം നടന്ന സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്ഫോടനം നടന്നിരുന്നു. ഏകദേശം 2000 പേർ പങ്കെടുത്ത വേദിയിലാണ് സ്ഫോടനം ഉണ്ടായത്. അപകടത്തിൽ 36 പേർക്ക് പരുക്കേൽക്കുകയും ഒരു സ്ത്രീ അടക്കം എട്ട് പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് തമ്മനം സ്വദേശിയായ പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ അന്നുതന്നെ പൊലീസില്‍ കീഴടങ്ങിയിരുന്നു
സ്ഫോടനത്തിൽ കൺവെൻഷൻ കേന്ദ്രത്തിനും കാര്യമായ കേടുപാടുകൾ സംഭവിച്ചു. അന്വേഷണത്തിന്റെയും തുടർ പരിശോനകളുടെയും ഭാഗമായി കേന്ദ്രം പൊലീസ് ഏറെടുത്തതിനാൽ സ്ഫോടനം നടന്ന് മാസങ്ങൾക്ക് ശേഷവും തുറക്കാൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ കോടതി ഇടപെടലിനെ തുടർന്നാണ് കൺവെൻഷൻ കേന്ദ്രം വിട്ടു കിട്ടിയതും പ്രവർത്തനം തുടങ്ങാനായതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: