തിരുവനന്തപുരം: സെപ്റ്റംബറിൽ കേരളത്തിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇക്കുറി ഓണാഘോഷങ്ങൾ മഴനനഞ്ഞായിരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് നൽകുന്ന സൂചന. ഈ മാസം ബംഗാൾ ഉൾകടലിൽ ന്യൂന മർദ്ദങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തുന്ന കാലാവസ്ഥാ വകുപ്പ്, അതിന്റെ സ്വാധീനഫലമായി കേരളത്തിൽ മഴ കനക്കുമെന്നും കണക്കുകൂട്ടുന്നു.
സാധാരണ മൺസൂൺ മാസങ്ങളിൽ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാറില്ല എന്നാൽ ഇക്കുറി പതിവിന് വിരുദ്ധമായി ശക്തമായ ന്യൂനമർദ്ദം രൂപപ്പെടുകയും ഈ ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറുകയും ചെയ്തു. ഇതിന്റെ ഫലമായി ഗുജറാത്ത് അടക്കമുള്ള ഇടങ്ങളിൽ മഴ ശക്തമായി പെയ്തു. നിരവധി പേർ മഴക്കെടുതിയിൽ മരണപ്പെടുകയുമുണ്ടായി. പലയിടങ്ങളിലും വെള്ളം കയറിയതിനാൽ ആളുകളെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. ആയിരങ്ങളാണ് വിവിധ ക്യാമ്പുകളിലും സ്കൂളുകളിലും ആയി കഴിയുന്നത്
കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയാണ് കേരളത്തിൽ ലഭിക്കുന്നത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ ശനിയാഴ്ച കേരളത്തിൽ 10 ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: