തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ആവര്‍ത്തിച്ചുള്ള തീരുമാനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള ധാരണപ്രകാരമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്.
കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ ഒരു അന്തര്‍ധാരയുണ്ട്. ഇവര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ ഫലമാണ് തീരുമാനം. എംഎല്‍എ സ്ഥാനം മുകേഷ് രാജിവച്ചാല്‍ യുഡിഎഫിലെ രണ്ട് എംഎല്‍എമാര്‍ കൂടി രാജിവയ്ക്കേണ്ടതായി വരും. മുകേഷ് എംഎല്‍എക്കെതിരെയുള്ള ആരോപണം തന്നെയാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെയും ഉയര്‍ന്നു വന്നിട്ടുള്ളത്. മുകേഷ് രാജിവച്ചാല്‍ കോണ്‍ഗ്രസ് എംഎല്‍എമാരും രാജിവയ്ക്കേണ്ടതായി വരും. ഇതിനെ സംബന്ധിച്ചുള്ള രഹസ്യ ചര്‍ച്ചകള്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ നടത്തിയിട്ടുണ്ട്. ഈ രണ്ട് മുന്നണികളെയും മനസിലാക്കാന്‍ കേരളത്തിലെ ജനങ്ങള്‍ തയാറാകണമെന്നും ബിജെപി ആവശ്യപ്പെട്ടു.
കേരള പോലീസ് അധോലോക സംഘമായി അധപതിച്ചു എന്നതിന്റെ തെളിവാണ് നിലമ്പൂര്‍ എംഎല്‍എ പി. വി. അന്‍വറിന്റെ ആരോപണങ്ങള്‍. ആദ്യമായാണ് ഒരു സിപിഎം എംഎല്‍എ തന്നെ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. പോലീസിനെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തയാറാകുന്നില്ല. സിപിഎമ്മില്‍ പവര്‍ ഗ്രൂപ്പ് രൂപപ്പെടുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വേച്ഛാധിപത്യ നിലപാടുമായി ബന്ധപ്പെട്ടാണ് ഇപി ജയരാജനെതിരായ നടപടിയെന്നും കൃഷ്ണദാസ്
പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: