Kerala

സി.പി.എം കൊട്ടാരവിപ്ലവത്തിൽ ഇ.പി.ജയരാജൻ ‘വധിക്കപ്പെട്ടു’

Published by

:

ചെറിയാൻ ഫിലിപ്പ്

സി.പി.എം-ലെ കൊട്ടാര വിപ്ലവത്തിൽ ഇ.പി.ജയരാജൻ ‘വധിക്കപ്പെട്ടു’.

എം.വി.രാഘവനും കെ. ആർ ഗൗരിയമ്മയ്‌ക്കും ശേഷം സി.പി.എം പുകച്ചു പുറത്താക്കുന്ന ഉന്നതനാണ് ഇ.പി.ജയരാജൻ

ഡി.വൈ.എഫ്.ഐ യുടെ പ്രഥമ അഖിലേന്ത്യാ പ്രസിഡണ്ടായ ഇ.പി.ജയരാജൻ കേരളത്തിൽ പിണറായി വിജയൻ കഴിഞ്ഞാൽ സി.പി.എം ലെ ഏറ്റവും സീനിയറായ നേതാവാണ് ജയരാജൻ . പ്രതിയോഗികളുടെ വധശ്രമത്തിൽ നിന്നും കഷ്ടിച്ചു രക്ഷപ്പെടുകയും ചികിത്സ തുടരുകയും ചെയ്യുന്ന ഇ.പി.യെ ഇപ്പോൾ സ്വന്തം പാർട്ടി തന്നെയാണ് വധിച്ചിരിക്കുന്നത്

തന്നേക്കാൾ ജൂനിയറായ കോടിയേരി ബാലകൃഷ്ണൻ, എ.വിജയരാഘവൻ ,എം.വി.ഗോവിന്ദൻ എന്നിവരെ പാർട്ടി സെക്രട്ടറിയാക്കിയപ്പോൾ മുതൽ പ്രണിത ഹൃദയനായിരുന്ന ഇ.പി.ജയരാജന്റെ ഹൃദയത്തിലാണ് പാർട്ടി ഇപ്പോൾ കത്തിയിറക്കിയിരിക്കുന്നത്. തന്നെക്കാൾ പാരമ്പര്യമോ ത്യാഗമോ ഇല്ലാത്ത എം.എ ബേബി, എ.വിജയരാഘവൻ ,എം.വി.ഗോവിന്ദൻ എന്നിവരെ പോളിറ്റ്ബ്യൂറോ അംഗമാക്കിയപ്പോഴും ഇ.പി ജയരാജൻ തഴയപ്പെടുകയാണുണ്ടായത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by