Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മുല്ലപ്പെരിയാര്‍ ഭീതിയകറ്റാന്‍ മെട്രോമാന്‍ വഴികാട്ടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2024, 04:41 am IST
in Editorial

കേരളത്തെ പതിറ്റാണ്ടുകളായി ആശങ്കയിലാഴ്‌ത്തിക്കൊണ്ടിരിക്കുന്ന ഒന്നാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. അണക്കെട്ട് സുരക്ഷിതമാണെന്നും, അതല്ല എപ്പോള്‍ വേണമെങ്കിലും പൊട്ടാമെന്നും വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ട്. ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന്‍ അപകടത്തിലാവുമെന്നത് മുന്‍നിര്‍ത്തി കാലഹരണപ്പെട്ട അണക്കെട്ട് ഡി-കമ്മിഷന്‍ ചെയ്ത് പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന ആവശ്യം വളരെ ശക്തമാണ്. എന്നാല്‍ അയല്‍ സംസ്ഥാനമായ തമിഴ്‌നാട് ഈ ആവശ്യത്തെ നഖശിഖാന്തം എതിര്‍ക്കുകയാണ്. കേരളം മാറി മാറി ഭരിച്ചവര്‍ പ്രശ്‌നത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ തയ്യാറാവുന്നുമില്ല. ഓരോ മഴക്കാലത്തും മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരുമ്പോള്‍ കേരളം ആശങ്കയുടെ മുള്‍മുനയിലാവുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു കൂസലും തമിഴ്‌നാടിനില്ല. ജലനിരപ്പ് എത്ര വേണമെങ്കിലും ഉയര്‍ത്താമെന്നതാണ് അവരുടെ നിലപാട്. ഇപ്പോഴത്തെ നിലയ്‌ക്ക് മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഒരു തീരുമാനമെടുക്കണമെങ്കില്‍ സുപ്രീംകോടതിയുടെ അനുമതി വേണം. കേരളവും തമിഴ്‌നാടും കക്ഷിയായ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഏറ്റവുമൊടുവില്‍ വയനാട് ഉരുള്‍പൊട്ടി വലിയ ദുരന്തം സംഭവിച്ചപ്പോള്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നം വീണ്ടും ചര്‍ച്ചാവിഷയമാവുകയുണ്ടായി. മുല്ലപ്പെരിയാറില്‍ ആശങ്കിക്കുന്നതുപോലെ എന്തെങ്കിലും സംഭവിച്ചാല്‍ അത് ഒരു മഹാദുരന്തമായിരിക്കുമെന്നതില്‍ സംശയമില്ല.

മുല്ലപ്പെരിയാര്‍ അണക്കെട്ട് കാലഹരണപ്പെട്ട ഒരു നിര്‍മിതിയാണെന്ന സത്യം അംഗീകരിക്കാതിരുന്നിട്ടു കാര്യമില്ല. അണക്കെട്ട് പലതരത്തില്‍ ദുര്‍ബലപ്പെട്ടിട്ടുണ്ട് എന്നു വാദിക്കുന്നവര്‍ മുന്നോട്ടുവയ്‌ക്കുന്ന വസ്തുതകള്‍ നിഷേധിക്കാനാവില്ല. എപ്പോള്‍ വേണമെങ്കിലും അത്യാഹിതം സംഭവിക്കാവുന്ന ഒരു ജലബോംബാണ് അതെന്ന് ചിലരൊക്കെ പറയുന്നതില്‍ അതിശയോക്തിയില്ല. പക്ഷേ കേരളത്തിലെ ഭരണാധികാരികളും ചില രാഷ്‌ട്രീയക്കാരും ലാഘവബുദ്ധിയോടെയാണ് ഈ പ്രശ്‌നത്തെ കാണുന്നത്. ഇതിന് പല കാരണങ്ങളുള്ളതായി പറയപ്പെടുന്നുണ്ട്. കേരളത്തിലെ ചില രാഷ്‌ട്രീയക്കാര്‍ക്ക് തമിഴ്‌നാടില്‍ വന്‍തോതില്‍ ഭൂമിയുണ്ടെന്നും, അവരുടെ സ്ഥാപിത താല്‍പ്പര്യം മുല്ലപ്പെരിയാര്‍ പ്രശ്‌നത്തെ നിസ്സാരവല്‍ക്കരിക്കുന്നതിനു പിന്നിലുണ്ടെന്നും മാധ്യമവാര്‍ത്തകള്‍ വന്നിട്ടുണ്ട്. മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ കേരളത്തിലെ ഭരണാധികാരികളെ തമിഴ്‌നാട് സര്‍ക്കാര്‍ വഴിവിട്ട രീതിയില്‍ സ്വാധീനിക്കുന്നു എന്ന ആക്ഷേപവും ശക്തമാണ്. കാലാവധി കഴിഞ്ഞ കരാര്‍ തമിഴ്‌നാടിന് അനുകൂലമായി നീട്ടിക്കൊടുത്തത് കേരളം ഭരിച്ചവരുടെ പിടിപ്പുകേടല്ല, തുച്ഛമായ രാഷ്‌ട്രീയ താല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ള കീഴടങ്ങലായിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ താഴെ അനേകായിരങ്ങള്‍ ഭീതിയോടെ കഴിയുകയാണെന്നത് ഇവര്‍ കാണാതെ പോവുകയായിരുന്നു. ആശങ്കപ്പെടാനില്ല എന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുവെന്നല്ലാതെ യാതൊരു വിധത്തിലുള്ള സുരക്ഷാ മുന്‍കരുതലുകളും ഇപ്പോഴത്തെ ഇടതുമുന്നണി സര്‍ക്കാര്‍ എടുക്കുന്നില്ല.

അത്യന്തം നിരാശാജനകമായ ഈ സാഹചര്യത്തില്‍ രാജ്യത്തെ പ്രമുഖ ടെക്‌നോക്രാറ്റായ മെട്രോമാന്‍ ഇ. ശ്രീധരന്‍ മുന്നോട്ടുവച്ച ഒരു നിര്‍ദേശം അടിയന്തര പ്രാധാന്യം നല്‍കി പരിഗണിക്കേണ്ടതാണ്. സഹസ്രകോടികള്‍ ചെലവഴിച്ച് പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിനു പകരം ഡാമില്‍ 100 അടിയില്‍ ടണല്‍ പണിത് പ്രശ്‌നം പരിഹരിക്കാമെന്നാണ് കോഴിക്കോട് ഹിന്ദു നാഷണല്‍ ലീഗ് സംഘടിപ്പിച്ച ‘പശ്ചിമഘട്ട സംരക്ഷണവും മുല്ലപ്പെരിയാര്‍ ഭീഷണിയും’ എന്ന സെമിനാറില്‍ ഇ.ശ്രീധരന്‍ മുന്നോട്ടുവച്ച നിര്‍ദേശം. പുതിയ ഡാം നിര്‍മാണത്തിന് വന്‍തുക വേണ്ടിവരുമെന്നതിനു പുറമെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ വര്‍ഷങ്ങളെടുക്കുകയും ചെയ്യും. എന്നാല്‍ ടണല്‍ നിര്‍മാണം വളരെ വേഗം പൂര്‍ത്തിയാക്കാം. ഇങ്ങനെയായാല്‍ തമിഴ്‌നാടിന് വെള്ളം കൊണ്ടുപോകാന്‍ പ്രയാസവുമുണ്ടാവില്ല. ഡാം ഇപ്രകാരം നവീകരിച്ചാല്‍ അരനൂറ്റാണ്ടിനുശേഷം പുതിയ ഡാം നിര്‍മിച്ചാല്‍ മതിയെന്നും മെട്രോമാന്‍ പറയുന്നു. ബന്ധപ്പെട്ടവര്‍ ഇതിനു തയ്യാറായാല്‍ ജനങ്ങളുടെ ഭീതി അകറ്റാനാകും. തമിഴ്‌നാടിന് വെള്ളവും ലഭിക്കും. കേന്ദ്ര സര്‍ക്കാരും തമിഴ്‌നാടും സുപ്രീംകോടതിയും തന്റെ നിര്‍ദേശം സ്വീകരിക്കുമെന്ന് ശ്രീധരന്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരിക്കുകയാണ്. പ്രശ്‌നം സുപ്രീംകോടതിയുടെ മുന്നിലെത്തിക്കാനും, തമിഴ്‌നാടിനെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താനും കേരള സര്‍ക്കാര്‍ മുന്‍കയ്യെടുക്കണം. ഒരു കാരണവശാലും ഇതിന് കാലതാമസം വരുത്തരുത്. കേരളത്തിലെ ജനങ്ങള്‍ക്കുവേണ്ടി ഒരു നല്ല കാര്യം ചെയ്തുവെന്ന് ആശ്വസിക്കുകയും ചെയ്യാം.

 

Tags: e sreedharanMullaperiyarMetroman guides
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിവേഗ റയിൽപ്പാതപ്പണി മൂന്നു മാസത്തിനകം; ബിജെപി ഭരണത്തിൽ വന്നാൽ: ഇ. ശ്രീധരൻ

Kerala

മുഖ്യമന്ത്രി പറഞ്ഞത് തെറ്റ്; റയിൽ മന്ത്രി പറഞ്ഞതിങ്ങനെ: മെട്രോ ശ്രീധരൻ

News

വയനാട്ടിലേക്ക് അതിവേഗ റയിൽ പാത; കോഴിക്കോട്ടു നിന്ന് അര മണിക്കൂർ !

India

“കോണ്‍ഗ്രസ് കാലത്തേക്കാള്‍ പത്തിരട്ടി തുക കേരളത്തിന് ബജറ്റില്‍ നല്‍കി; കേരളത്തിൽ ഹൈ സ്പീഡ് റെയിൽ വരും”: അശ്വിനി വൈഷ്ണവ്

Kerala

തിരുവനന്തപുരം-കണ്ണൂർ അതിവേഗ പാത; പൊന്നാനിയില്‍ ഓഫീസ് തുറന്ന് ഇ ശ്രീധരൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.