ന്യൂദല്‍ഹി: രാത്രികാല ഷിഫ്റ്റുകളില്‍ ഡോക്ടര്‍മാര്‍ സുരക്ഷിതരല്ലെന്ന് ഐഎംഎയുടെ സര്‍വെ. സ്വരക്ഷയ്ക്കായി ആയുധങ്ങള്‍ പോലും കൈയില്‍ കരുതേണ്ട അവസ്ഥ വരെയുണ്ടായിട്ടുണ്ട്. 45 ശതമാനം ഡോക്ടര്‍മാര്‍ക്കും രാത്രിയില്‍ ഡ്യൂട്ടി റൂം പോലും ലഭിക്കാറില്ലെന്നും ഐഎംഎയുടെ ഓണ്‍ലൈന്‍ സര്‍വെ വ്യക്തമാക്കുന്നു.
ബംഗാളിലെ ഡോക്ടറുടെ കൊലപാതകത്തെ തുടര്‍ന്നാണ് ഐഎംഎ സര്‍വെ നടത്തിയത്. 22 സംസ്ഥാനങ്ങളില്‍ നിന്നായി 3,885 പേര് സര്‍വെയില്‍ പങ്കെടുത്തു. ഇവരില്‍ 85 ശതമാനനും 35 വയസില്‍ താഴെയുള്ളവരാണ്. 61 ശതമാനം പേര് ഇന്റേണുകളും പിജി ട്രെയിനികളുമാണ്. സര്‍വെയുടെ കൂടുതല്‍ വിവരങ്ങള്‍ ഐഎംഎയുടെ കേരള മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: